1) വരയുടെ പരമശിവൻ എന്ന് വി കെ എൻ വിശേഷിപ്പിച്ചത് ആരെയാണ് ?
ആർട്ടിസ്റ്റ് നമ്പൂതിരി
2) കേരളത്തിലെ അമൃത ഷേർഗിൽ എന്ന് വിശേഷിപ്പി ക്കപ്പെടുന്നത് ?
ടി കെ പത്മിനി
3) ചിത്രകലാരംഗത്ത് മികവ് പുലർത്തുന്നവർക്ക് 2001 മുതൽ കേരള ഗവൺമെൻറ് ഏർപ്പെടുത്തുന്ന പുരസ്കാരം ?
രാജാ രവിവർമ്മ പുരസ്കാരം
4) 1906 ഒക്ടോബർ 2 ന് രാജാരവിവർമ്മ അന്തരിക്കുന്ന സമയത്ത്, അദ്ദേഹം ഏത് ചിത്രരചനയിലാണ് ഏർപ്പെട്ടിരുന്നത് ?
കാദംബരി
5) സോപാനം എന്ന ആത്മകഥ ആരുടേതാണ്?
ഞെരളത്ത് രാമപ്പൊതുവാൾ
6) കേരളത്തിലെ ഏക കായൽ ക്ഷേത്രം ?
അനന്തപുരം കായൽ ക്ഷേത്രം
7) തിരുവിതാംകൂറിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ?
ബാരിസ്റ്റർ ജി പി പിള്ള
8) പി കൃഷ്ണപിള്ളയുടെ ജന്മസ്ഥലം ?
വൈക്കം
9) രാജ്യസഭാ മെമ്പറായ ആദ്യ മലയാളി വനിത ?
ലക്ഷ്മി എൻ മേനോൻ
10) കേരളത്തിൽ അലാമികളി എന്ന അനുഷ്ഠാന കലാരൂപം പ്രചാരത്തിൽ ഉണ്ടായിരുന്ന ജില്ല ഏത് ?
കാസർഗോഡ്