Part I
1) റഷ്യയുടെ കാൻസർ വാക്സിൻ ?
എന്ററോമിക്സ്
2) അന്താരാഷ്ട്ര സാക്ഷരതാദിനം.
സെപ്റ്റംബർ 8
3) ഭൂവാങ്ചു ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ?
ഭൂട്ടാൻ
4)ഓൺലൈനിലൂടെ കത്തോലിക്കാ വിശ്വാസം പ്രചരിപ്പിച്ച് 'ഗോഡ്സ് ഇൻഫ്ലുവൻസർ' എന്നറിയപ്പെട്ട ആരെയാണ് വിശുദ്ധനായി പ്രഖ്യാപിച്ചത് ?
കാർലോ അക്യൂട്ടിസ്
5) Sunrise Festival നടക്കുന്ന സംസ്ഥാനം ?
അരുണാചൽ പ്രദേശ്
6) 2025-ലെ ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് വേദി ?
ദക്ഷിണ കൊറിയ
7) രാജ്യത്തെ ആദ്യത്തെ മുള അധിഷ്ഠിത ബയോ -റിഫൈനറി ഉദ്ഘാടനം ചെയ്യുന്നത് ?
ആസം
7) മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് അവാർഡ് നേടിയത്?
ടൊവിനോ തോമസ്
8)ഇന്ത്യയുടെ 15 മത് ഉപരാഷ്ട്രപതി?
സി പി രാധാകൃഷ്ണൻ
9) ജെൻ സീ പ്രക്ഷോഭം നടക്കുന്ന രാജ്യം ?
നേപ്പാൾ
10) നേപ്പാളിലെ ജെൻ സീ പ്രക്ഷോഭത്തെ തുട ർന്ന് രാജിവെച്ച പ്രധാനമന്ത്രി ?
കെ.പി ശർമ ഒലി
Part III
1. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാനായി നിയമിതനായത്?
സാധ്വി നിരഞ്ജൻ ജ്യോതി
2.സ്ത്രീകൾക്ക് ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് അവബോധം നൽകുന്നതിനായി ദേശീയ വനിതാ കമ്മീഷനും ട്രൂകോളറും ചേർന്ന് പുറത്തിറക്കിയ ഇൻ്ററാക്ടീവ് ഡിജിറ്റൽ ടൂൾകിറ്റ്?
ട്രൂ സൈബർ സഖി
3.പാഠപുസ്‌തക പഠനത്തിനിപ്പുറം സാമൂഹിക പ്രതിബദ്ധതയുള്ള പുതുതലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന കർമപദ്ധതി ?
ചുവട്
4.മാനസിക രോഗങ്ങളുടെ ഗവേഷണം, രോഗനിർണയം, ചികിത്സ എന്നിവ പരിവർത്തനം ചെയ്യുന്നതിനായി പുറത്തിറക്കിയ രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ ശേഖരം ?
CALM-Brain
5. 2027 ലെ കോമൺവെൽത്ത് യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
മാൾട്ട
6. കരുണ: ദ പവർ ഓഫ് കമ്പാഷൻ' എന്ന പുസ്തകത്തിൻ്റെ രചയിതാവ്
കൈലാഷ് സത്യാർത്ഥി
7. 2026 52-ാമത് G7 ഉച്ചകോടിയുടെ വേദി?
ഏവിയാൻ (ഫ്രാൻസ്)
8. ഇന്ത്യയിലേക്കുള്ള ഊർജ്ജ കയറ്റുമതി സംരക്ഷിക്കുന്നതിനായി ഇന്ത്യൻ നാവികസേന ആരംഭിച്ച പ്രവർത്തനം ?
ഓപ്പറേഷൻ ഊർജ സുരക്ഷ
9. ഗൃഹ് സുഗം പോർട്ടൽ ആരംഭിച്ച സംഘടന ?
നാഷണൽ ഹൗസിങ് ബാങ്ക്
10. 2030 ലെ വേൾഡ് ഇൻഡോർ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ വേദി ?
അസ്താന (കസാഖിസ്ഥാൻ)
Part IV
1. ബഫല്ലോ നാഷണലിസം' എന്ന പുസ്തകത്തിൻ്റെ രചയിതാവ്?
*കാഞ്ച ഇലയ്യ*
2. ഏത് ഭരണാധികാരിയുടെ കാലത്താണ് തിരുവിതാംകൂറിൽ അടിമ കച്ചവടം നിർത്തലാക്കിയത്?
*റാണി ഗൗരി ലക്ഷ്മിഭായി*
3. കേരളത്തിലെ ആദ്യത്തെ ആസൂത്രിത ഇക്കോ ടൂറിസം കേന്ദ്രം ഏത്?
*തെന്മല*
4. സി.ബി.ഐ. (CBI) രൂപീകൃതമായത് ഏത് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ്?
*സന്താനം കമ്മിറ്റി*
5.സുസ്ഥിര വികസനം' എന്ന ആശയം ആദ്യമായി അവതരിപ്പിച്ച റിപ്പോർട്ട്?
*ബ്രണ്ട്‌ലാൻഡ് റിപ്പോർട്ട്*
6. ബെയർ ഫൂട്ട് പെയിൻ്റർ' എന്നറിയപ്പെടുന്നതാര്?
*എം എഫ് ഹുസൈൻ*
7. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയുടെ പുതിയ പേര് :
*വികസിത ഭാരത്-ഗാരൻ്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (VB-G RAM G)*
8. അമേരിക്കൻ സൈന്യം പുറത്താക്കി അറസ്റ്റ് ചെയ്‌ത വെനസ്വേലൻ പ്രസിഡന്റ് ആര്?
*നിക്കോളാസ് മഡുറോ*
9. യുനെസ്കോ പൈതൃക പട്ടികയിൽ അംഗീകരിക്കപ്പെട്ട കേരളത്തിലെ ക്ഷേത്രകല ഏതാണ്?
*കൂടിയാട്ടം*
10. ഗോവർദ്ധനന്റെ യാത്രകൾ' ആരെഴുതിയതാണ്?
*പി സച്ചിദാനന്ദൻ*
Part V
1. 2026 ൽ നടക്കുന്ന മൂന്നാമത് ലോകപ്രതിരോധ ' ശക്തി' പ്രദർശന വേദി?
*സൗദി അറേബ്യ*
2. 2026 ഫെബ്രുവരിയിൽ ഇറാൻ-യു.എസ് ആണവ ചർച്ചയ്ക്ക് വേദിയായ രാജ്യം ?
*ഒമാൻ*
3. 2026 ഫെബ്രുവരിയിൽ, സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന നിരോധനം ഏർപ്പെടുത്തിയ അറബ് രാഷ്ട്രം?
*യു.എ.ഇ*
4. സെമി കണ്ടക്ടർ മേഖലയിലെ സഹകരണത്തിനും സാങ്കേതിക നവീകരണത്തിനുമാ യി 2026 ഫെബ്രുവരിയിൽ ഇന്ത്യയുമായി ധാരണാ പത്രത്തിൽ ഒപ്പുവച്ച രാജ്യം?
*മലേഷ്യ*
5. ഇന്ത്യയുടെ സഹായത്തോടെ ഇറാനിൽ നിർമ്മിക്കുന്ന തുറമുഖം:
*ചപഹാർ തുറമുഖം*
6. 2026-ലെ ഗണിത ശാസ്ത്രത്തിനുള്ള ആബേൽ സമ്മാനം ലഭിച്ചത് ആർക്കാണ്?
*ഗെർഡ് ഫാൾറ്റിഗ്സ്*
7. ഏഴ് ഭുഖണ്ഡങ്ങളിലെയും ഏറ്റവും ഉയർന്ന അഗ്നി പർവ്വതങ്ങൾ കിഴടക്കി ഗിന്നസ് റെക്കോർഡ് നേടിയ ഇന്ത്യക്കാരൻ?
*ഭൂപതിരാജു അൻമിഷ് വർമ്മ*
8. 2026-ലെ ജി-7 ഉച്ചകോടിക്ക് വേദിയാകുന്ന നഗരം?
*ഏവിയാൻ, ഫ്രാൻസ്*
9. യുവാക്കളിൽ വോട്ടിംഗ് ശതദാനം വർധിപ്പിക്കാനായി ആരംഭിച്ച ബോധവത്കരണ പരിപാടി
*എൻ്റെ വോട്ട് എന്റെ ശക്തി*
10. 2025-ലെ നാഷണൽ ബുക്‌സ് ക്രിട്ടിക്സ‌് സർക്കിൾ പുരസ്‌കാരത്തിന് (ആത്മകഥ വിഭാഗം) അർഹമായ അരുന്ധതി റോയിയുടെ പുസ്‌തകം എതാണ്?
*മദർ മേരി കംസ് ടു മീ*
Part VI
1.സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ എത്രാമത്തെ സെൻസസ് ആണ് 2027-ൽ നടക്കാൻ പോകുന്നത്?
*എട്ടാമത്തെ* (8th)
2. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളിൽ താപനില ക്രമാതീതമായി വർദ്ധിക്കുന്ന പ്രതിഭാസം എന്ത് പേരിൽ അറിയപ്പെടുന്നു?
*അർബൻ ഹീറ്റ് ഐലൻഡ്*
3. ലോക ആർച്ചറി ഫെഡറേഷൻ 2025 ലെ മികച്ച പാരാ ആർച്ചറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരം ആര് ?
*ശീതൾ ദേവി*
4. T20 ക്രിക്കറ്റിൽ 300 മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ ടീം?
*മുംബൈ ഇന്ത്യൻസ്*
5. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന പതിനെട്ടാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളായ സംസ്ഥാനം ഏത്?
*കേരളം*
6.2026 മാർച്ച് 31-ന് ആഘോഷിക്കുന്ന പ്രധാന ജൈന മതാചാരം?
*മഹാവീർ ജയന്തി*
7. 2025-ലെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ മീഥേൻ പുറത്തുവിടുന്ന എണ്ണ-വാതക കേന്ദ്രങ്ങൾ ഉള്ള രാജ്യം?
*തുർക്ക്മെനിസ്ഥാൻ*
8. കേരളത്തിലെ ഹോം ഗാർഡൻ പ്രോജക്റ്റുകളെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ആവിഷ്കരിച്ച പുതിയ പദ്ധതി?
*ഹരിതശ്രീ*
9. 2026 മാർച്ചിൽ ലോക സാമ്പത്തിക ഫോറത്തിന്റെ (WEF) 56-ാമത് വാർഷിക യോഗം നടന്നത് എവിടെ?
*ദാവോസ്, സ്വിറ്റ്സർലൻഡ്*
10. ഭാരതീയ വായുസേനയുടെ പുതിയ ബാറ്റിൽഫീൽഡ് സർവൈലൻസ് സിസ്റ്റത്തിന്റെ പേര്?
*സഞ്ജയ് (SANJAY)*
Part VII
1) അന്താരാഷ്ട്ര പൈ ദിനം എന്നാണ് ?
*മാർച്ച് 14*
2) ഇന്ത്യയിലെ ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനം ?
*മണിപ്പൂർ*
3) ദേശീയ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട അനുച്ഛേദം?
*ആർട്ടിക്കിൾ 352*
4) കരിവെള്ളൂർ സമരം നടന്ന വർഷം?
*1946*
5) ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാർട്ടൂൺ പരമ്പര ആരുടേതാണ്?
*ജി അരവിന്ദൻ*
6) കേരള സംസ്ഥാനത്തെ സൂചിപ്പിക്കുന്ന ജി എസ് ടി ഐഡന്റിഫിക്കേഷൻ നമ്പർ എത്ര?
*32*
7) വില്ലുവണ്ടി സമരം നടന്ന വർഷം?
*1893*
8) ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി ഭരണം നിലനിന്ന സംസ്ഥാനം?
*പഞ്ചാബ്*
9) മലബാർ കലാപം എന്ന പുസ്തകം രചിച്ച കോൺഗ്രസ് നേതാവ്?
*കെ മാധവൻ നായർ*
10) ബയലാട്ടം എന്നും അറിയപ്പെടുന്ന കലാരൂപം ഏത്?
യക്ഷഗാനം
Part VIII
1. വായുശക്തി 2026-ന്റെ ഭാഗമായി 'പ്രചണ്ഡ്' (Prachand) യുദ്ധ ഹെലിക്കോപ്റ്ററിന്റെ സഹപൈലറ്റാവുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതി ആര്?
*ദ്രൗപദി മുർമു*
2. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ?
*രത്തൻ യു ഖേൽക്കർ*
3. ഉത്തരാഖണ്ഡിന് ശേഷം ഏക സിവിൽ കോഡ് (Uniform Civil Code) പാസാക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം ഏതാണ്?
*ഗുജറാത്ത്*
4. ഏപ്രിൽ 1 മുതൽ നിലവിൽ വന്ന പുതിയ വരുമാന നികുതി നിയമം (New Income Tax Act) ഏത് വർഷത്തേതാണ്?
*2025*
5. 53 വർഷത്തിൻ്റെ ഇടവേളയ്ക്കുശേഷം ചന്ദ്രനെ വലംവയ്ക്കുന്നതിനായി നാസ അയക്കുന്ന മനുഷ്യസൃഷ്ടി ഏതാണ്?
*ആർട്ടേമിസ് 2*
6. കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ ആരാണ്?
*ഡോ. വി വേണു*
7.പുതിയ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം സെക്രട്ടറി ആരാണ്?
*ചാഞ്ചൽ കുമാർ*
8. യുഎസ് തൊഴിൽ വകുപ്പ് ചീഫ് ഇൻഫർമേഷൻ ഓഫീസർ (സിഐഒ) ആയ ഇന്ത്യൻ വംശജ ആരാണ്?
*മംഗള കുപ്പ*
9. 2026 മാർച്ച് മാസത്തിൽ കൊച്ചി കപ്പൽശാല തദ്ദേശീയമായി രൂപകല്പന ചെയ്ത് നിർമ്മിച്ച് കൈമാറിയ ആൻ്റി സബ് മറൈൻ കപ്പൽ ഏതാണ്?
*മൾവൻ*
10. എഎഫ്‌സി ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യത മത്സരത്തിൽ ഹോങ്കോങ്ങിന് എതിരെ ഇന്ത്യയ്ക്കുവേണ്ടി ഗോൾ നേടിയ ഓസ്‌ട്രേലിയൻ വംശജൻ ആരാണ്?
*റയാൻ വില്യംസ്*
Part IX
1. യുവാക്കൾക്കിടയിൽ വോട്ടിംഗിനെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി കേരളത്തിൽ ആരംഭിച്ച പുതിയ ക്യാമ്പയിൻ ?
എന്റെ വോട്ട് എന്റെ ശക്തി
2. ബ്രസീലിൽ നടന്ന CMS COP 15 ഉച്ചകോടിയിൽ സംരക്ഷണ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയ പ്രധാന പക്ഷി ?
Steppe Eagle
3.500 മെഗാവാട്ട് ഫ്ലോട്ടിങ് സോളാർ പ്ലാൻ്റ് ആസൂത്രണം ചെയ്യുന്ന കരിബ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി ?
സാംബെസി നദി
4. 2026 മാർച്ചിൽ Samrat Samprati Museum ഉദ്ഘാടനം ചെയ്തത്?
ഗുജറാത്ത്
5. ലോകത്തിലെ ആദ്യത്തെ dedicated freight-only bullet train (Shinkansen) ആരംഭിച്ച രാജ്യം ?
ജപ്പാൻ
6. 2026 ലെ അഷിത സ്‌മാരക പുരസ്‌കാരത്തിനർഹനായത്?
കെ.പി.മോഹനൻ
7. ഐ ക്യൂ എയർ ലോക വായു ഗുണനിലവാര റിപ്പോർട്ട് 2025 പ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ നഗരം ?
ലോണി (ഇന്ത്യ)
8.ഇന്ത്യയിലെ ആദ്യത്തെ LPG ATM നിലവിൽ വരുന്നത്?
ഗുരുഗ്രാം (ഹരിയാന)
9.ഇന്ത്യയിലെ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ പുതിയ തലവനായി നിയമിതനായത്?
വീർ വിക്രം യാദവ്
10.2025-ലെ ഹോക്കി ഇന്ത്യയുടെ എട്ടാമത് വാർഷിക അവാർഡുകളിൽ (8th Annual Awards 2025) മികച്ച കളിക്കാർക്കുള്ള അവാർഡിനർഹനായ പുരുഷ താരം?
ഹാർദിക് സിംഗ്
Part X
1. ലോക ചരിത്രത്തിൽ രണ്ട് വ്യത്യസ്ത രാജ്യങ്ങളുടെ പ്രഥമവനിത (First Lady) ആയ ഏക വ്യക്തി?
*ഗ്രാസ മഷേൽ*
2. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഉദ്ഘാടനം ചെയ്ത ജൈനമത ചരിത്രവുമായി ബന്ധപ്പെട്ട 'സാമ്രാട്ട് സംപ്രതി മ്യൂസിയം' എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
*ഗുജറാത്ത്*
3. 2026 അന്താരാഷ്ട്ര ബുക്കർ പ്രൈസ് ചുരുക്കു പട്ടികയിൽ ഇടം ഇടം നേടിയ ഓൺ എർത്ത് ആസ് ഇറ്റ് ഈസ് ബിനീത് എന്ന നോവലിനെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഇന്ത്യൻ വംശജ ആര്?
*പദ്മ വിശ്വനാഥൻ*
4. 2020-ലെ ഇന്ത്യ-ചൈന അതിർത്തിയിലെ ഗാൽവൻ സംഘർഷം പ്രമേയമാക്കി സൽമാൻ ഖാൻ നിർമ്മിച്ച് അപ്പൂർവ ലാഖിയ സംവിധാനം ചെയ്യുന്ന സിനിമ?
*Battle of Galvan*
5. കൽപ്പാക്കം ഇന്ദിരാഗാന്ധി സെൻ്റർ ഫോർ അറ്റോമിക് റിസർച്ചിന്റെ (IGCAR) ഡയറക്ടറായി നിയമിതനായ മലയാളി?
*ശ്രീകുമാർ.ജി. പിള്ള*
6. ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഉപമേധാവിയായി ചുമതലയേറ്റത് ആര്?
*എയർ മാർഷൽ നാഗേഷ് കപൂർ*
7. കുഷ്ഠരോഗ നിർണയത്തിനായി കേരള ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഭവന സന്ദർശന യജ്ഞം ഏത്?
*അശ്വമേധം*
8. കർണാടക സംഗീത രംഗത്തെ പരമോന്നത ബഹുമതിയായ സംഗീത കലാനിധി പുരസ്കാരം (2025-26 സീസൺ) ലഭിച്ചത് ആർക്?
*ആർ.കെ. ശ്രീരാംകുമാർ*
9. ഭൂമിയുടെ അന്തരീക്ഷത്തിൽ ഓരോ 1000 സെക്കൻഡിലും ബഹിരാകാശ പൊടിപടലങ്ങൾ പതിക്കുന്നുണ്ടെന്ന് കണ്ടെത്തിയ ഇന്ത്യൻ ഉപകരണം?
*ഡെക്സ്* (DEX - Dust EXperiment)
10. ഈ വർഷത്തെ (2025) സംസ്ഥാന നിയമസഭാ സാഹിത്യ പുരസ്‌കാരത്തിന് അർഹനായ സാഹിത്യകാരൻ?
*എൻ.എസ്. മാധവൻ*
No comments:
Post a Comment