Part I
1.. ഗസയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണവും മറ്റു സഹായങ്ങളും എത്തിക്കാൻ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻ ബെർഗിൻ്റെ നേതൃത്വത്തിൽ ജൂൺ ആദ്യവാരം ഇറ്റാലിയൻ തുറമുഖ മായ Catania യിൽ നിന്നും പുറപ്പെട്ട കപ്പലിന്റെ പേര്?
*Madleen*
2. പഹൽഗാം ഭീകരക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലും പാക് അധിനിവേശ കാശ്മീരിലും ഇന്ത്യ നടത്തിയ ആക്രമണം?
*ഓപ്പറേഷൻ സിന്ദൂർ*
3. 2025 ലെ മിസ് വേൾഡ് കിരിടം നേടിയത്?
*ഒപ്പാൽ സുചാത*
4. 2025 ലെ പുകയില വിരുദ്ധ ദിനത്തിന്റെ തീം എന്ത്?
*Bright products. Dark intentions. Unmasking the Appeal*
5. ഇന്ത്യയിൽ ക്ലോണിംഗിലൂടെ ജനിച്ച ആദ്യ പഷ്മിന ആട്?
*നൗറി*
6. ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ?
*ശുഭ്മാൻ ഗിൽ*
7. 2025 മെയ് മാസം ടെറിറ്റോറിയൽ ആർമിയിൽ ലഫ്റ്റനന്റ്റ് കേണൽ പദവി ലഭിച്ച കായിക താരം?
*നീരജ് ചോപ്ര*
Part II
1.വനിതാ വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഡൽഹിയിൽ ആരംഭിക്കുന്ന, വനിതകൾ മാത്രം ഓടിക്കുന്ന ഇലക്ട്രിക് ഇരുചക്ര ടാക്സി പദ്ധതി ?
ഇ ബൈക്ക് ദീദി (E-Bike Didi)
2.അത്യാധുനിക യുദ്ധ ഹെലികോപ്റ്ററിൽ സഹപൈലറ്റാകുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതി ?
ദ്രൗപദി മുർമു
3.ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ലോക നേതാവ് ?
നരേന്ദ്രമോദി
4.1925-ൽ മഹാത്മാഗാന്ധി സ്ഥാപിച്ച അഖില ഭാരത ചർക്ക സംഘത്തിന്റെ (All India Spinners Association) നൂറാം വാർഷികത്തോടനുബന്ധിച്ച് കേരള സർക്കാർ ഏത് ദിവസമാണ് സംസ്ഥാനതലത്തിൽ 'ഖാദി ദിനം' ആയി ആചരിക്കാൻ തീരുമാനിച്ചത്?
സെപ്റ്റംബർ 23
5.കേരള വനംവകുപ്പ് അടുത്തിടെ പുറത്തിറക്കിയ, കാട്ടുതീ മുൻകൂട്ടി പ്രവചിക്കാൻ സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) അടിസ്ഥാനമാക്കിയുള്ള ഉപഗ്രഹ പ്ലാറ്റ്‌ഫോമിൻ്റെ പേരെന്ത്?
FORESIGHT (ഫോർസൈറ്റ്)
6.ഐക്യരാഷ്ട്രസഭയുടെ 'സീറോ വേസ്റ്റ് സിറ്റി' (Zero Waste City) എന്ന ആഗോള പട്ടികയിൽ അടുത്തിടെ ഇടംനേടിയ കേരളത്തിലെ നഗരസഭ ഏത്?
വർക്കല നഗരസഭ
7.ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) ഉപയോഗിച്ച് വൈദ്യുതി സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത്?
പെരിഞ്ഞനം (തൃശൂർ ജില്ല)
8.റബ്ബർ അധിഷ്ഠിത മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച കേരള റബ്ബർ ലിമിറ്റഡിന്റെ ആസ്ഥാനം?
വെള്ളൂർ, കോട്ടയം
9.2026 ഫെബ്രുവരിയിൽ ഉത്തരാഖണ്ഡിൽ ആരംഭിച്ച ഏഴാമത് 'ധർമ്മ ഗാർഡിയൻ' (Dharma Guardian Excercise) സൈനികാഭ്യാസം ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ്?
ജപ്പാൻ
10.സംസ്ഥാന പുരാരേഖാ വകുപ്പിനുകീഴിലുള്ള ഒരുകോടിയിലധികം വരുന്ന താളിയോല രേഖകളുടെ സംരക്ഷണത്തിനും പഠനത്തിനുമായി വിഭാവനം ചെയ്ത ഇന്റർനാഷണൽ ആർക്കൈവ്സ് ആൻഡ് ഹെറിറ്റേജ് സെന്റർ സ്ഥാപിതമാകുന്നത്?
തിരുവനന്തപുരം
8. ഇന്ത്യയുടെ അൻപത്തിരണ്ടാമത്ത സുപ്രിം കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്?
*ഭൂഷൺ രാമകൃഷ്ണഗവായി*
9. സംസ്ഥാനത്തെ ആദ്യ ജൈവവൈവിധ്യ പ്രഖ്യാപനം നടന്ന ജില്ല?
*കോഴിക്കോട്*
10. മിസ് വേൾഡ് മത്സരത്തിന്റെ ഗ്ലോബൽ അംബാസിഡറായി നിയമിതയായത്?
*സുധാറെഡ്ഡി*
Part III
1) ടി-20 ലോകകപ്പ് ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ആര്?
*യുവരാജ് സമ്ര*
2) മുഖ്യമന്ത്രി പിണറായി വിജയൻ 2026 ഫെബ്രുവരിയിൽ നാടിന് സമർപ്പിച്ച, ആധുനിക സാങ്കേതികവിദ്യകളോടെ നിർമ്മിച്ച 'എ കെ ജി സ്മൃതി മ്യൂസിയം' എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
*പെരളശ്ശേരി (കണ്ണൂർ)*
3) ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഹെലികോപ്റ്റർ നിർമ്മാണശാല (Final Assembly Line) എവിടെയാണ് സ്ഥാപിക്കുന്നത്?
*വെമഗൽ (കർണാടക)*
4) ഇന്ത്യയിലെ ആദ്യ സമ്പൂർണ സോളാർ വാട്ടർ ട്രാൻസ്പോർട്ട് സ്‌റ്റേഷനായത്?
*വൈക്കം*
5) ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ഗഗൻയാൻ ദൗത്യത്തിൻ്റെ ഭാഗമായി ഏത് രാജ്യത്താണ് ഇന്ത്യ നിരീക്ഷണകേന്ദ്രം സ്ഥാപിക്കുന്നത്?
*ഓസ്ട്രേലിയ (കൊക്കോസ് ദ്വീപ്)*
6) മലബാർ മാനുവൽ' രചിച്ചത് ആര്?
*വില്യം ലോഗൻ*
7) ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി ഏതാണ്?
*കാവേരി*
8) കുറ്റകൃത്യങ്ങളിൽ കുടുങ്ങിയ കുട്ടികൾക്ക് കരുതലൊരുക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏത്?
*കാവൽ പദ്ധതി*
9) ഐക്യരാഷ്ട്ര സഭയുടെ ഗ്ലോബൽ റോഡ് സേഫ്റ്റി ചാമ്പ്യനായി നിയമിതനായ ഇന്ത്യൻ കായിക താരം ആര്?
*സച്ചിൻ ടെണ്ടുൽക്കർ*
10) കേരളത്തിൽ ലോകനിലവാരത്തിൽ ആരംഭിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം എവിടെയാണ്?
*കല്ല്യാട്*
Part IV
1.2026 ഫെബ്രുവരിയിൽ ഇന്ത്യൻ വ്യോമസേനയുടെ (IAF) ബൃഹത്തായ സൈനിക അഭ്യാസപ്രകടനമായ 'വായു ശക്തി-2026' എവിടെയാണ് നടന്നത്?
ജയ്‌സാൽമീർ,രാജസ്ഥാൻ
2.പശ്ചിമതീര കനാൽ പദ്ധതിയിലെ ആക്കുളം-ചേറ്റുവ ജലപാതയിലുള്ള ചരിത്രപ്രധാനമായ ചിലക്കൂർ തുരങ്കം തിരുവിതാംകൂറിലെ ഏത് ഭരണാധികാരിയുടെ കാലത്താണ് നിർമ്മിച്ചത്?
ആയില്യം തിരുനാൾ രാമവർമ്മ
3.2025-26 സീസണിലെ രഞ്ജി ട്രോഫിയിൽ ജേതാക്കളായത്?
ജമ്മു-കശ്മീർ
4.പ്ലെയർ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത്?
കാശ്മീരിന്റെ ആഖ്വിബ് നബി
5.ജമ്മു-കശ്മീർ ടീമിന്റെ ക്യാപ്റ്റൻ ?
പരസ് ഡോഗ്ര (Paras Dogra)
6.2026-ൽ അമേരിക്ക-ഇസ്രായേൽ സംയുക്ത സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട, 1989 മുതൽ ഇറാൻ്റെ പരമോന്നത നേതാവായിരുന്ന (Supreme Leader) വ്യക്തി ആര്?
അയത്തുള്ള അലി ഖമേനി
7.ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ഗഗൻയാൻ ദൗത്യത്തിൻ്റെ ഭാഗമായി ഏത് രാജ്യത്താണ് ഇന്ത്യ നിരീക്ഷണകേന്ദ്രം സ്ഥാപിക്കുന്നത്?
ഓസ്ട്രേലിയ (കൊക്കോസ് ദ്വീപ്)
8.ഇന്ത്യയുടെ 'പ്രൊജക്റ്റ് ചീറ്റ' (Project Cheetah) പദ്ധതിയുടെ ഭാഗമായി അടുത്തിടെ (2026 ഫെബ്രുവരിയിൽ) ഏത് ആഫ്രിക്കൻ രാജ്യത്ത് നിന്നാണ് പുതിയ ബാച്ച് ചീറ്റകളെ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ എത്തിച്ചത്?
ബോട്സ്വാന
9.2026 ഫെബ്രുവരിയിൽ അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാൻ സേന തുടങ്ങിയ സൈനിക നീക്കത്തിന് നൽകിയിരിക്കുന്ന പേരെന്ത്?
ഓപ്പറേഷൻ ഗസബ് ലിൽ-ഹഖ് (Operation Ghazab lil-Haq)
10.ദേശീയ ശാസ്ത്രദിനം ?
ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞനായ സർ ചന്ദ്രശേഖര വെങ്കിടരാമൻ (സി.വി. രാമൻ) 'രാമൻ പ്രഭാവം' (രാമൻ ഇഫക്ട്) കണ്ടെത്തിയതിൻ്റെ സ്മരണാർഥം എല്ലാ വർഷവും ഫെബ്രുവരി 28 ഇന്ത്യയിൽ ദേശീയ ശാസ്ത്രദിനമായി ആഘോഷിക്കുന്നു.
PART V
1.രാജസ്ഥാനിലെ മൗണ്ട് അബുവിന്റെ പുതിയ ഔദ്യോഗിക നാമം?
അബു രാജ്
2.സിക്കിമിലെ ഏക വിമാനത്താവളമായ 'പാക്യോങ് വിമാനത്താവളം' (Pakyong Airport) ഏത് സ്വാതന്ത്ര്യ സമര സേനാനിയുടെ പേരിലാണ് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചത്?
ത്രിലോചൻ പൊഖ്‌റേൽ
(Trilochan Pokhrel)
3 . ഒരു മണിക്കൂറിനുള്ളിൽ 2.5 ലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ച് ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയ ഇന്ത്യൻ നഗരം ഏത്?
വാരണാസി
4.ആഗോള എണ്ണ വ്യാപാരത്തിൽ നിർണായക പങ്കുവഹിക്കുന്നതും, പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നതുമായ 'ഹോർമുസ് കടലിടുക്ക്' (Strait of Hormuz) ഏതെല്ലാം രാജ്യങ്ങൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്?
ഇറാൻ - ഒമാൻ, യു.എ.ഇ
( പേർഷ്യൻ ഗൾഫിനെയും (Persian Gulf) ഒമാൻ ഉൾക്കടലിനെയും (Gulf of Oman - അറബിക്കടൽ) ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ കടൽപ്പാതയാണ് ഹോർമുസ് കടലിടുക്ക്. ഇതിന്റെ ഒരു വശത്ത് ഇറാനും, മറുവശത്ത് ഒമാനും യു.എ.ഇ-യുമാണ് സ്ഥിതി ചെയ്യുന്നത്)
5. ട്വന്റി20 ലോകകപ്പിലെ വിജയകരമായ റൺ ചേസിൽ, ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
സഞ്ജു സാംസൺ
(97 നോട്ടൗട്ട് Vs West indies)
6.ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട 31 ഏജൻസികൾ ഉൾപ്പെടെ 66 അന്താരാഷ്ട്ര സംഘടനകളിൽ നിന്ന് 2026 ജനുവരി ഏഴിന് ഏത് രാജ്യമാണ് പിന്മാറിയത്?
യു.എസ്.എ.
7. സംസ്ഥാന വിദ്യാഭാസ വകുപ്പ് അടുത്തിടെ ആരംഭിച്ച കളികളിൽ ഏർപ്പെടാനുള്ള കുട്ടികളുടെ അവകാശം സംരക്ഷിക്കുന്ന പദ്ധതി?
നാരങ്ങാമിഠായി
8.ഐ.എസ്.ആർ.ഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണ ദൗത്യം ഏതായിരുന്നു?
പി.എസ്.എൽ.വി.സി. 62
9.അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് (എ.ഇ.ആർ.ബി.) ചെയർമാനായി നിയമിക്കപ്പെട്ട മലയാളി?
എ.കെ. ബാലസുബ്രഹ്മണ്യൻ
10.ഇന്ത്യയിലെ പുതിയ യു.എസ്. സ്ഥാനപതി?
സെർജിയോ ഗോർ
Part VI
1. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ബോട്ടുകൾക്കും ഏജൻ്റുകൾക്കും പരസ്പരം സംവദിക്കാൻ വേണ്ടി മാത്രമായി ആരംഭിച്ച പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം?
മോൾട്ട്ബുക്ക് (Moltbook
2. 2026 ലെ അന്താരാഷ്ട്ര വനദിനത്തിന്റെ പ്രമേയം -
*'വനങ്ങളും സമ്പദ്‌വ്യവസ്ഥയും'*
3. ഐക്യരാഷ്ട്ര സംഘടനയുടെ പരമോന്നത പരിസ്ഥിതി അംഗീകാരമായ 2025ലെ 'ചാമ്പ്യൻസ് ഓഫ് ദി എർത്ത്' അവാർഡ് നേടിയ ഇന്ത്യക്കാരി ?
*സുപ്രിയ സാഹു*
4. മെഗാ ഇൻഫ്രക്ച്ചറ വിഭാഗത്തിൽ 2025ലെ നാഷണൽ പ്രോജക്ട് എക്സലൻസ് അവാർഡ് സ്വന്തമാക്കിയ തുറമുഖം?
*വിഴിഞ്ഞം തുറമുഖം*
5. 2025ൽ യുനെസ്കോയുടെ സാംസ്കാരിക പൈതൃക സംരക്ഷണ സമ്മേളനം നടന്നതെവിടെ ?
*ന്യൂഡൽഹി*
6. 2026 ലെ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയതാരാണ് ?
*കാർലോസ് അൽക്കാറസ്*
7. 68 -മത് ഗ്രാമീ അവാർഡുകളിൽ(2026) സോങ് ഓഫ് ദി ഇയർ പുരസ്കാരം നേടിയ ഗാനം?
*വൈൽഡ് ഫ്ലവർ*
8. വേൾഡ് ഇന്റലി ഫൗണ്ടേഷൻ പുറത്തിറങ്ങിയ ആഗോള ഉത്തരവാദിത്വ രാഷ്ട്ര സൂചിക 2016 പ്രകാരം ഇന്ത്യയുടെ റാങ്ക് എത്രയാണ്?
*16*
9. ഇന്ത്യയ്ക്ക് സ്വന്തമായി ഭരണഘടന നിർമ്മാണ സഭ ഉണ്ടാകണമെന്ന് ആശയം ആദ്യം മുന്നോട്ടുവച്ചത് ആര്?
*എം എൻ റോയ്*
10. എഴുത്തോല എന്നത് ഏത് സ്ഥാപനത്തിന്റെ മുഖപത്രമാണ്?
*മലയാളം സർവ്വകലാശാല*
Part VII
1. 7-ാമത് ഇന്ത്യ - ജപ്പാൻ സംയുക്ത സൈനികാഭ്യാസം 'ധർമ്മ ഗാർഡിയൻ 2026 നടന്ന സ്ഥലം ഏതാണ്?
*ചൗബാട്ടിയ*
2. ഡം ഡം വിമാനത്താവളത്തിന്റെ പുതിയ പേര്
*സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം*
3. കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം
*പൂക്കോട്*
4. ഇന്ത്യൻ ഭൂപടത്തിൻ്റെ ആകൃതിയിലുള്ള തടാകം
*പൂക്കോട്*
5. കേരളത്തിൽ ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകം?
*മേപ്പാടി*
6. അയ്യങ്കാളി വള്ളംകളി സംഘടിപ്പിക്കുന്ന കായൽ?
*വെള്ളായണി കായൽ*
7. 2025 ഡിസംബറിലെ കണക്കുപ്രകാരം ഇന്ത്യയിൽ ആകെയുള്ള റംസാർ സൈറ്റുകളുടെ എണ്ണം?
*98*
8. കായലിന് കുറുകെ നിർമ്മിച്ച കേരളത്തിലെ ഏറ്റവും നീളമേറിയ പാലം ഏതാണ്?
*പെരുമ്പളം പാലം*
9. രാജ്യത്തെ ആദ്യ പശു മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ്?
*മഥുര*
10. ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നത് എന്നാണ്
*ഫെബ്രുവരി 2*
Part VIII
1. മഹാത്മാ പുരസ്കാരം ഗ്രാമ പഞ്ചായത്ത്, തലത്തിൽ ഒന്നാം സ്ഥാനം നേടിയത്?
*എടവക*
2. വിവിധ സർക്കാർ സേവനങ്ങൾ ഒരിടത്ത് ലഭ്യമാക്കുന്നതിനായി കേരള സർക്കാർ പുതുതായി പുറത്തിറക്കിയ മൊബൈൽ, ആപ്പിന്റെയും വെബ് പോർട്ടലിന്റെയും പേര്?
*നമ്മുടെ കേരളം*
3. പുതുക്കിയ നിർദ്ദേശപ്രകാരം കേരള പി. എസ്.സി. പരീക്ഷകൾക്ക് , അപേക്ഷിക്കാനുള്ള പൊതുവിഭാഗത്തിന്റെ , ഉയർന്ന പ്രായപരിധി എത്ര?
*40*
4.മത്സ്യത്തൊഴിലാളി സമൂഹത്തിലെ ് അഭ്യസ്‌തവിദ്യർക്ക് പരിശീലനവും തൊഴിലും ലഭ്യമാക്കുന്നതിന് ഫിഷറീസ് വകുപ്പ് കേരള നോളേജ് ഇക്കണോമി മിഷനുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതി?
*തൊഴിൽതീരം*
5. ഈ 70-ാമത് ഫിലിം ഫെയർ സൗത്ത് , അവാർഡിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ?
കിഷ്കിന്ധ കാണ്ഡം
6.എരിഞ്ഞിപ്പുഴ ചെക്ക് ഡാം നിർമ്മിക്കുന്നത് ഏത് നദിക്ക് കുറുകെയാണ്?
*പയസ്വിനിപ്പുഴ*
7.ഗാസയിലെ കുട്ടികൾ എന്ന പുസ്തകത്തിന്റെ രചയിതാവ് ?
*ടി പത്മനാഭൻ*
8. 27 വർഷത്തെ ഇടവേളയ്ക്ക് ശേഷം , തിരഞ്ഞെടുപ്പ് കമ്മീഷൻ സംഘടിപ്പിക്കുന്ന റൗണ്ട് ടേബിൾ കോൺഫറൻസ് , നടക്കുന്നത്?
*ഭാരത് മണ്ഡപം, ന്യൂ ഡൽഹി*
9.2028-ലെ ലോക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
*യു.എ.ഇ*
10. സഞ്ചാര സാമൂഹിക മാധ്യമ ആപ്പ് , എക്സ്പ്ലേർജർ (Explurger) അവതരിപ്പിച്ച Al ,ട്രാവൽ അസിസ്റ്റൻ്റിന്റെ പേര്?
*നിവു*
Part IX
1.ഇന്ത്യൻ റെയിൽവേയുടെ വിവിധ ഡിജിറ്റൽ സേവനങ്ങൾ ഒരൊറ്റ കുടക്കീഴിലാക്കുന്നതിനായി പുറത്തിറക്കിയ അപ്ലിക്കേഷൻ?
റെയിൽ വൺ
2 സംസ്ഥാനത്തെ ആദ്യ റൂറൽ ജില്ലാ ജയിൽ സ്ഥാപിതമാകുന്നത്?
വടകര
3.അടുത്തിടെ സൈലന്റ് വാലിയിൽ നിന്നും കണ്ടെത്തിയ രണ്ട് പുതിയ മണ്ണിര ഇനങ്ങൾ?
മോണിലിസ്റ്റർ ഗിരീഷി, ദ്രാവിഡ റിയനോളടിസി
4.അടുത്തിടെ, ചൊവ്വയുടെ ഉപരിതലത്തിന് താഴെയായി പുരാതന കടൽത്തീരങ്ങളുടെ (Ancient beaches) തെളിവുകൾ കണ്ടെത്തിയത് ഏത് രാജ്യത്തിന്റെ റോവർ ആണ്?
ചൈന
5.മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനായി അടുത്തിടെ 'പ്രോജക്റ്റ് ഹനുമാൻ' (Project HANUMAN) ആരംഭിച്ച സംസ്ഥാനം?
ആന്ധ്രപ്രദേശ്
6.2025-ലെ മാതൃഭൂമി സാഹിത്യ പുരസ്കാരത്തിന് അർഹനായത്?
മേതിൽ രാധാകൃഷ്‌ണൻ
7.വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യ ഡ്രോൺ അധിഷ്‌ഠിത മയക്കുവെടി സംവിധാനം?
ഗജാസ്ത്രം
8. ഗജാസ്ത്രം
രൂപകല്പന ചെയ്തതത്?
ഡോ. പി.ബി. ഗിരിദാസ്
9.2027-ലെ ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നങ്ങൾ (Mascots) ഏതെല്ലാം?
പ്രഗതി, വികാസ്
10.16 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് Social Media ban ചെയ്യുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?
കർണാടക
Part X