GK practice 7

Part I


1) 216 മണിക്കൂർ ഭരതനാട്യം അവതരിപ്പിച്ച ലോക റെക്കോർഡ് സ്വന്തമാക്കിയതാര്?


വിദുഷി ദീക്ഷ 


2) പീറ്റർ ലിവർ ഏത് കായികവുമായി ബന്ധപ്പെട്ടിരിക്കുന്നു ?


ക്രിക്കറ്റ് 


3) സംസ്ഥാനത്തെ ആദ്യത്തെ ജില്ലാ ജല ബജറ്റ് തയ്യാറാക്കുന്നത്? 


കണ്ണൂർ 


4) അയ്യങ്കാളി പ്രതിഭാ പുരസ്കാരത്തിന് അർഹയായ പ്രസീത ചാലക്കുടി ഏത് കലാരംഗവുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?


നാടൻ പാട്ട്


5) അഗ്നിശമനസേനയുടെ ആദ്യത്തെ വനിതാ ഡ്രൈവർ ? 


ജ്യോതി 


6) ഇന്ത്യയിലെ ആദ്യ വേഴാമ്പൽ സംരക്ഷണ കേന്ദ്രം നിലവിൽ വരുന്നത് ?


തമിഴ്നാട് 


7) മൈനിങ് ടൂറിസം പദ്ധതി ആരംഭിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം ?


ജാർഖണ്ഡ് 


8) സമുദ്ര ക്ഷീര മേഖലയെ സംരക്ഷിക്കുന്നതിനായി മിൽക്ക് സബ്സിഡി ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം? 


ആസാം 


9) 2025ലെ ലോക ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത മെഡൽ നേടിയ കായിക താരം ?


ഋഷഭ് യാദവ്


10) 2025ലെ വനിതകളുടെ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ കിരീടം നേടിയത് ആര് ?


ബ്രസീൽ



PART II 


1. രാജ്യസഭാ അംഗമായ ആദ്യ കേരളീയ വനിത 



 ലക്ഷ്മി എൻ മേനോൻ


2. 2026 ലെ കൈരളി കലാസമിതി സാഹിത്യ പുരസ്‌കാരം ലഭിച്ചത് ?


*സാറാ ജോസഫ്*


3. വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൻ്റെ പുതിയ മാനേജിങ് ഡയറക്ടറായി നിയമിതനായത്?


*ജെറോമിക് ജോർജ്*



4. ഇന്ത്യയിലെ ലാൻഡ് പോർട്ട് പ്രവർത്തനങ്ങൾ ആധുനികവത്കരിക്കുന്ന-തിനും കാര്യക്ഷമമാക്കുന്നതിനും വേണ്ടി ലാൻഡ് പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അവതരിപ്പിച്ച പുതിയ ലാൻഡ് പോർട്ട് മാനേജ്മെൻ്റ് സിസ്റ്റം ?


*വിനിമയ്*


5. മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കുന്ന പദ്ധതി ?


*സമുദ്ര ബസ്*


6. ഓപ്പൺ എഐ കമ്പനിയുടെ ഏഷ്യ പസിഫിക്, ജപ്പാൻ മേഖലയുടെ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ മലയാളി ?


*കിരൺ മണി*


7. ലോക രക്തദാതാക്കളുടെ ദിനം?


*ജൂൺ 14*


8. ലോകബാങ്കിൻ്റെ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്?


*നീൽകാന്ത് മിശ്ര*


9. 2026-ലെ പി. കേശവദേവ് സാഹിത്യ പുരസ്‌കാരം ലഭിച്ചത്?


*സുഭാഷ് ചന്ദ്രൻ*


10. ICC വനിതാ ടി20 ലോകകപ്പിൻ്റെ പത്താം പതിപ്പിന് വേദിയാകുന്ന രാജ്യം ?


*ഇംഗ്ലണ്ട്*



Part III 



1. ഇന്ത്യയിലെ 8-ാമത് പ്രാദേശിക കാലാവസ്ഥാ കേന്ദ്രം ആരംഭിച്ചത്? 


    *ലക്നൗ*


2. ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരം എന്ന റെക്കോർഡിനർഹനായത്?


       *മെസ്സി*


3. വനത്തിനകത്തും വനത്തിനോട് ചേർന്നുമുള്ള ഭൂമി വനംവകുപ്പിന് കൈമാറി ഫണ്ട് കൈപ്പറ്റുന്ന പദ്ധതി?


      *നവകിരണം*


4. സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ്സുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന കേരള സർക്കാരിന്റെ പദ്ധതി?


    *പ്രിയദർശിനി*


5. കേരളത്തിലെ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹരിക്കുക ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് നടത്തുന്ന ജനസമ്പർക്ക പരിപാടി ?


*കായകൽപം*


6. ഇൻഡോകോളിയ ദേവേന്ദ്രേ എന്ന പുതിയ ബ്രയോഫൈറ്റ് സസ്യം കണ്ടെത്തിയ സംസ്ഥാനം ?


*കേരളം*


7. ഏത് രാജ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്തിടെ "ദി ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്, ഫസ്റ്റ് ക്ലാസ്" നൽകിയത്?


*സ്ലൊവാക്യ*


8. എക്സർസൈസ് പിച്ച് ബ്ലാക്ക് ഏത് രാജ്യത്താണ് സംഘടിപ്പിക്കുന്നത്?


*ഓസ്ട്രേലിയ*


9. 2026 ലെ അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ പ്രധാന വേദി ? 


     *കൊൽക്കത്ത*


10. ഇന്ത്യയിലെ ആദ്യത്തെ 8 വരി തുരങ്കം ഏത് കടുവ സംരക്ഷണ കേന്ദ്രത്തിന് കീഴിലാണ് നിർമ്മിക്കുന്നത് ? 


*മുകുന്ദ്ര ഹിൽസ് ടൈഗർ റിസർവ്*


Part IV


1. ഈജിപ്തിന്റെ ജീവ രക്തം എന്നറിയപ്പെടുന്ന നദി?


 *നൈൽ*


2. കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന ശേഷം സംസ്ഥാനം ഗവർണറായി നിയമിക്കപ്പെട്ട ഏക വ്യക്തി ആര്?


 *പട്ടം താണുപിള്ള*


3. റബ്ബർ റിസർച്ച് ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യ  സ്ഥിതി ചെയ്യുന്നത് എവിടെ?


 *കോട്ടയം*


4.കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ സ്ഥാപിതമായ വർഷം?


 *2008*


5. ആധുനിക ആവർത്തന പട്ടികയുടെ പിതാവ്?


 *ഹെൻ്റി മോസ്ലി*


6. ഒരു ധരാതലീയ ഭൂപടത്തിൽ കാർഷിക ഭൂമിയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നിറം?


 *മഞ്ഞ*


7. പ്രാഥമിക ശിലകൾ എന്നറിയപ്പെടുന്ന ഏത്?


 *ആഗ്നേയ ശിലകൾ*


8.ശൈത്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന അന്തരീക്ഷ പാളി ഏത്?


 *മീസോസ്ഫിയർ*


9. കാർബണിന്റെ അംശം ഏറ്റവും കൂടുതലുള്ള കൽക്കരിയിനം?


 *ആന്ത്രസൈറ്റ്*


10. കടൽത്തറ ഭാഗങ്ങളെ ഉൾക്കൊള്ളുന്ന ഭൂവൽക്കത്തെ ഏതു പേരിൽ വിളിക്കുന്നു?


 *സീമ*


Part v

1. "ആനി ബസന്റ്" ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ചത് എവിടെ നിന്ന്?  

*മദ്രാസ്*


2. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം?  

*1919 ഏപ്രിൽ 13*


3. "സ്വദേശി" പ്രസ്ഥാനത്തിന് പ്രചോദനമായ ബംഗാൾ വിഭജനം നടന്ന വർഷം?  

*1905*


4. മഹാത്മാ ഗാന്ധിക്ക് "മഹാത്മാ" എന്ന പദവി ആദ്യം നൽകിയത് ആര്?  

*രവീന്ദ്രനാഥ ടാഗോർ*


5. 'ഇന്ത്യാ സ്ട്രഗിൾ' എന്ന പുസ്തകം എഴുതിയത് ആര്?  

*സുഭാഷ് ചന്ദ്ര ബോസ്*


6. "സത്യമേവ ജയതേ" എന്നത് എവിടെ നിന്ന് സ്വീകരിച്ചതാണ്?  

*മുണ്ഡകോപനിഷത്ത്*


7. ചിറ്റഗോംഗ് ആയുധപ്പുര ആക്രമണത്തിന് നേതൃത്വം നൽകിയത് ആര്?  

*സൂര്യസെൻ*


8. ഇന്ത്യയിലെ ആദ്യത്തെ ട്രേഡ് യൂണിയൻ സ്ഥാപിച്ചത് ആര്?  

*നാരായണ് മേഘാജി ലോക്ഹാണ്ഡെ*


9. "പൂർണ സ്വരാജ്" പ്രമേയം പാസാക്കിയ ലാഹോർ കോൺഗ്രസ് സമ്മേളനം നടന്ന വർഷം?  

*1929*


10. ഗവർണർ ജനറൽ പദവി വൈസ്രോയി എന്ന് മാറിയത് ഏത് ആക്ട് പ്രകാരം?  

*1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്*



PART VI


1. മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏത്?  

*വാസനാവികൃതി*



2. ജ്ഞാനപീഠം നേടിയ ആദ്യ മലയാളി ആര്?  

*ജി. ശങ്കരക്കുറുപ്പ് - 1965*  

 


3. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ആത്മകഥ ഏത്?  


*എന്റെ നാടുകടത്തൽ*



4. "കേരള പാണിനി" എന്നറിയപ്പെടുന്നത് ആര്?  

*എ.ആർ രാജരാജവർമ്മ*



5. കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ വർഷം ഏത്?  

*1956*


6. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ്?  

*തൃശ്ശൂർ*


7. എഴുത്തച്ഛൻ പുരസ്കാരം നേടിയ ആദ്യ വനിത ആര്?  

*ബാലാമണിയമ്മ - 1995*


8. ലളിതാംബിക അന്തർജ്ജനത്തിന്റെ ആത്മകഥ?


 *ആത്മകഥയ്ക്കൊരാമുഖം* 


 

9. "കൃഷ്ണഗാഥ" എഴുതിയത് ആര്?  

*ചെറുശ്ശേരി*


10. "ഭാഷാപോഷിണി" മാസിക ആരംഭിച്ച വർഷം ഏത്?  

*1892*


Part VII


1.  ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ ഇന്റഗ്രേറ്റഡ് അക്വാ പാർക്ക് (Integrated Aqua Park) സ്ഥാപിച്ചിരിക്കുന്നത്?


*അരുണാചൽ പ്രദേശ്*



2.അന്താരാഷ്ട്ര ഒളിമ്പിക് ദിനം ?


*ജൂൺ 23*


3.കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായത്?


*ബിശ്വനാഥ് സിൻഹ*


4.ഇന്ത്യയിലെ ആദ്യത്തെ Judiciary Integrated Wildlife Offence Management System അറിയപ്പെടുന്നത്?


*HAWK*


5.ലഡാക്കിലെ ഹിമപ്പുലികളെയും അവിടുത്തെ സവിശേഷമായ മലയോര പരിസ്ഥിതിയെയും സംരക്ഷിക്കാൻ രൂപവത്കരിച്ച സംഘടന ?


*ഷാൻ കൺസർവേഷൻ സൊസൈറ്റി*



6.. അതിക്രമങ്ങൾ നേരിടുന്നവർക്ക് സൗജന്യ കൗൺസിലിങ് പിന്തുണയുമായി നാഷണൽ റൂറൽ ഹെൽത്ത് മിഷനും സംസ്ഥാന ആരോഗ്യവകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി ?


*ഭൂമിക*


7.അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ 2025 ലെ മികച്ച വനിതാ അത്ലറ്റായി തിരഞ്ഞെടുത്തത്?


*പാറുൽ ചൗധരി*


8.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനാകുന്നത്?


*എൻ.ശേഷാദ്രിനാഥ്*


9.. കേരളത്തിലെ തദ്ദേശീയ/ഗോത്രവർഗ്ഗക്കാരുടെ ഉന്നമനത്തിനായി കുടുംബശ്രീ ആരംഭിച്ച പ്രീമിയം ഓർഗാനിക് വസ്ത്ര ബ്രാൻഡ് ?


*ട്രൈബാൻഡ്*


10.2026 ലെ FIH ഹോക്കി വിമൻസ് നേഷൻ കപ്പ് ജേതാക്കൾ ?


*ഇന്ത്യ*

Part VIII


1. ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ ഫിലിം ഏത്?  

*രാജാ ഹരിശ്ചന്ദ്ര - 1913*


2. "ഇന്ത്യൻ സിനിമയുടെ പിതാവ്" എന്നറിയപ്പെടുന്നത് ആര്?  

*ദാദാസാഹേബ് ഫാൽക്കെ*


3. ഇന്ത്യയിലെ ആദ്യത്തെ ശബ്ദചിത്രം ഏത്?  

*ആലം ആരാ - 1931*


4. "ആലം ആരാ" സംവിധാനം ചെയ്തത് ആര്?  

*അർദേഷിർ ഇറാനി*


5. ഇന്ത്യയിലെ ആദ്യത്തെ വർണ്ണചിത്രം ഏത്?  

*കിസാൻ കന്യാ - 1937*



6. ദാദാസാഹേബ് ഫാൽക്കെ അവാർഡ് ആദ്യമായി നേടിയത് ആര്?  

*ദേവികാ റാണി - 1969*


7. ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ മലയാളി ആര്?  

*അടൂർ ഗോപാലകൃഷ്ണൻ - 2004*


8. ഓസ്കാർ നേടിയ ആദ്യ ഇന്ത്യൻ ചിത്രം ഏത്?  

*ഗാന്ധി - 1982*  

 


9. ഓസ്കാർ നോമിനേഷൻ ലഭിച്ച ആദ്യ ഇന്ത്യൻ ചിത്രം ഏത്?  

*മദർ ഇന്ത്യാ - 1957*


10. "ഗോൾഡൻ ലയൺ" നേടിയ ആദ്യ ഇന്ത്യൻ സംവിധായകൻ ആര്? 

*സത്യജിത് റേ*


Part VIII

1.മലബാർ കലാപവുമായി ബന്ധപ്പെട്ട ദാരുണമായ "വാഗൺ ട്രാജഡി" നടന്ന വർഷം?


*1921 നവംബർ 10*



2.സാധുജന പരിപാലന യോഗം അയ്യങ്കാളി സ്ഥാപിച്ച വർഷം ഏത്?


*1907*


3.ഗുരുവായൂർ സത്യാഗ്രഹത്തിന്റെ (1931-32) വോളന്റിയർ ക്യാപ്റ്റൻ ആരായിരുന്നു?


*എ.കെ. ഗോപാലൻ*


4.കേരളത്തിലെ ആദ്യത്തെ ജനകീയ പത്രം എന്നറിയപ്പെടുന്ന "രാജ്യസമാചാരം" ആരംഭിച്ചത് ആര്?


*ഹെർമൻ ഗുണ്ടർട്ട്*



5.അയ്യങ്കാളി 'വില്ലുവണ്ടി സമരം' നടത്തിയത് ഏത് വർഷത്തിലാണ്?


*1893*


6.അമേരിക്കൻ മോഡൽ അറബിക്കടലിൽ" എന്നത് ഏത് സമരത്തിന്റെ പ്രധാന മുദ്രാവാക്യമായിരുന്നു?


*പുന്നപ്ര-വയലാർ സമരം (1946)*


7.അക്കാമ്മ ചെറിയാന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തേക്ക് രാജകീയ ലംഘന ജാഥ നടന്ന വർഷം?


*1938*


8.ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം ഏത്?


*1888*


9.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ (INC) പ്രസിഡന്റായ ഒരേയൊരു മലയാളി ആര്?


*ചേറ്റൂർ ശങ്കരൻ നായർ* 


10.തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്" എന്ന മുദ്രാവാക്യമുയർത്തിയ സമരം ഏത്?


*മലയാളി മെമ്മോറിയൽ (1891)*


Part IX


1.ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന വ്യക്തി?


ബാലഗംഗാധര തിലക്


2.ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?


ക്ലമന്റ് ആറ്റ്ലി


3.ദേശീയ സ്വാതന്ത്ര്യത്തിന്റെ കവി എന്നറിയപ്പെടുന്ന കവി?


വള്ളത്തോൾ നാരായണമേനോൻ

4.1919 -ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ നൽകിയ ‘സർ’ പദവി ഉപേക്ഷിച്ച ഇന്ത്യൻ കവി ആര്?


രവീന്ദ്രനാഥടാഗോർ


5.ദേശീയഗാനമായ ജനഗണമനയുടെ ഈണം ചിട്ടപ്പെടുത്തിയത്?


രാം സിഗ് ഠാക്കൂർ



6.ക്വിറ്റ് ഇന്ത്യ സമര നായകൻ എന്നറിയപ്പെടുന്നത് ആരാണ്?


ജയപ്രകാശ് നാരായണൻ

7.ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധത്തിന്റെ പേര്?


പ്ലാസി യുദ്ധം (1757)

8.ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ആരായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി?


കമന്റ് ആറ്റ്ലി

9.വരിക വരിക സഹജരേ എന്ന ദേശഭക്തി ഗാനം രചിച്ചതാര്?


അംശി നാരായണപിള്ള


10.ക്വിറ്റ് ഇന്ത്യ സമരം അറിയപ്പെടുന്ന മറ്റൊരു പേര്?


ഓഗസ്റ്റ് വിപ്ലവം (ഓഗസ്റ്റ് ക്രാന്തി)


Part X


1.അടുത്തിടെ വാർത്തകളിൽ ഇടംനേടിയ 'കവാസാക്കി രോഗം' (Kawasaki disease) ശരീരത്തിലെ ഏത് അവയവ വ്യവസ്ഥയെയാണ് പ്രധാനമായും ബാധിക്കുന്നത്?


 *രക്തക്കുഴലുകൾ* (Blood Vessels) 


2.വാഹനാപകടങ്ങളിൽപ്പെടുന്നവർക്ക് 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി ഏത്?


 *പിഎം റാഹത്ത്* (PM RAHAT) 


3.സംസ്ഥാന ഗതാഗത മന്ത്രി?

 

 *സി.പി. ജോൺ* 


4.സംസ്ഥാന ആരോഗ്യ മന്ത്രി?


 *കെ. മുരളീധരൻ* 


5.ഇന്ത്യൻ മഴ മനുഷ്യൻ' (Rain Man of India), 'ഇന്ത്യൻ റിമോട്ട് സെൻസിംഗിന്റെ പിതാവ്' (Father of Indian Remote Sensing) എന്നീ വിശേഷണങ്ങളുള്ള പ്രശസ്ത മലയാളി ശാസ്ത്രജ്ഞൻ ആര്?


 *പ്രൊഫ. പി. ആർ. പിഷാരടി* 


6.'ദ സെക്കൻഡ് ഓർബിറ്റ്'' എന്ന പുസ്തകത്തിൻ്റെ രചയിതാവായ ബഹിരാകാശ സഞ്ചാരി ?


 *ശുഭാംശു ശുക്ല* 


7.അടുത്തിടെ വാർത്തകളിൽ ഇടംനേടിയ ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ട (Lohagad Fort) എവിടെയാണ് സ്ഥിതി ചെയ്യുന്നത്?


 *മഹാരാഷ്ട്ര* 

(പൂനെ ജില്ലയിലെ ലോണാവാലയ്ക്കടുത്ത്) 


8.'ദക്ഷന്റെ താടി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ഓടപ്പൂവ്' പ്രസാദമായി നൽകുന്ന കേരളത്തിലെ പ്രശസ്തമായ ക്ഷേത്രം ഏതാണ്?


 *കൊട്ടിയൂർ മഹാദേവ ക്ഷേത്രം* 


9.ലോക ഡീകാർബണൈസേഷൻ ദിനം (World Decarbonization Day)?


 *ജൂൺ 25* 


10.ത്രിപുരയിലെ ഏത് പരമ്പരാഗത സംഗീത ഉപകരണത്തിനാണ് അടുത്തിടെ ഭൂമിശാസ്ത്ര സൂചിക (GI) ടാഗ് ലഭിച്ചത്?


 *സരിന്ദ*






No comments:

Post a Comment

500 India GK Questions & Answers

  GK of India 500 India GK Questions & Answers  Complete General Knowledge Collection 1. In which state is the famous Mahabodhi Temple l...