1) രമൺ മാഗ്സസെ പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യൻ സംഘടന ?
എജുക്കേറ്റ് ഗേൾസ് ഗ്ലോബലി
2) നിലവിലെ ചൈനീസ് പ്രസിഡൻറ്?
ഷി ജിൻപിങ്
3) സെപ്റ്റംബറിൽ നടക്കുന്ന ലോക അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സംഘത്തെ നയിക്കുന്നത് ആര് ?
നീരജ് ചോപ്ര
4) "ഇനി നമുക്ക് അമ്പലങ്ങൾക്ക് തീ കൊളുത്താം" എന്ന ലേഖനം അച്ചടിച്ചതിനാൽ കൊച്ചി സർക്കാർ നിരോധിച്ച പ്രസിദ്ധീകരണം?
ഉണ്ണിനമ്പൂതിരി
5) ഋതുമതി എന്ന നാടകം എഴുതിയതാര് ?
എം പി ഭട്ടതിരിപ്പാട്
6) വിമോചന സമര ഫലമായി ഇ.എം.എസ് മന്ത്രിസഭ പിരിച്ചുവിട്ടത് എന്ന്?
1959 ജൂലൈ 31
7) 1931 ൽ ആരുടെ നേതൃത്വത്തിലാണ് കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികളുടെ പഠനത്തിനായുള്ള തുക സമാഹരിക്കുന്നതിനായി യാചനയാത്ര നടത്തിയത്?
വി ടി ഭട്ടതിരിപ്പാട്
8) മട്ടാഞ്ചേരി ജൂതപ്പള്ളി നിർമ്മിക്കാൻ സ്ഥലം അനുവദിച്ചു നൽകിയ കൊച്ചി രാജാവ്?
വീര കേരള വർമ്മ
9) രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടിയ ആദ്യ മലയാള സിനിമ ?
നീലക്കുയിൽ
10) നീലക്കുയിൽ എന്ന സിനിമയുടെ കഥ രചിച്ചതാര്?
ഉറൂബ്