1) സൈബർ സ്പേസ് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?
വില്യം ഗിബ്സൺ
2) ഒരു വ്യക്തിയുടെ യൂസർ നെയിമുകളും പാസ് വേർഡുകളും ക്രെഡിറ്റ് കാർഡ് വിവരങ്ങളും എല്ലാം വ്യാജ വെബ്സൈറ്റ് മുഖേന മോഷ്ടിച്ചെടുക്കുന്ന രീതിക്ക് പറയുന്ന പേര്?
ഫിഷിങ്
3) ഒരു നെറ്റ് വർക്കിലുള്ള ഉപകരണങ്ങളുടെ അകലത്തെ അടിസ്ഥാനപ്പെടുത്തി കൊണ്ട്, ഏറ്റവും ചെറിയ നെറ്റ് വർക്കിന് പറയുന്ന പേര്?
പാൻ
4) കമ്പ്യൂട്ടറിൻറെ CPU വിലെ താല്ക്കാലിക ദ്യുതവേഗസംഭരണ സ്ഥലം അറിയപ്പെടുന്നത്?
രജിസ്റ്റർ (register)
5) ഏറ്റവും വേഗതയേറിയ ട്രാൻസ്മിഷൻ മീഡിയ ഏത്?
ഒപ്റ്റിക്കൽ ഫൈബർ കേബിൾ
6) സൈബർ ആക്രമണങ്ങൾ തടയുന്നതിനായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം രൂപകല്പന ചെയ്ത ഓപ്പറേറ്റിങ് സിസ്റ്റം ഏത്?
മായ OS
7) ഇന്ത്യ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള ക്ലൗഡ് സർവീസ്?
എൻ ഐ സി
8) ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ സൂപ്പർ കമ്പ്യൂട്ടർ ഏതാണ്?
ഐരാവത്
9) പാന്തർ, ജാഗ്വർ, പ്യൂമ, ചീറ്റ എന്നിവ ഏത് ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ വിവിധ പതിപ്പുകളാണ്?
മാക്
10) IT ACT 2000-ൽ സൈബർ ഭീകരതയെ പറ്റി പറയുന്നത് ?
66 (F)