GK practice questions 6


1) 'ഹാ' വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിൽ കൊടിപ്പടം താഴ്ത്താൻ" എന്ന വരികൾ വൈലോപ്പിള്ളിയുടെ ഏത് കൃതിയിൽ നിന്നെടുത്തതാണ് ?


കന്നിക്കൊയ്ത്ത് 


2) ജ്ഞാനപീഠം ട്രസ്റ്റിന്റെ സ്ഥാപകൻ ?


ശാന്തി പ്രസാദ് ജെയിൻ


3) ചേര രാജവംശത്തിലെ പെരുമാൾ രാജവാഴ്ച കാലഘട്ടത്തിനെ സൂചിപ്പിക്കുന്ന ചരിത്ര ലിഖിതങ്ങൾ കണ്ടെടുത്ത ക്ഷേത്രം?


കുറുമാത്തൂർ വിഷ്ണു ക്ഷേത്രം 


4) ചേരമൻ ജുമാ മസ്ജിദ് പണികഴിപ്പിച്ചതാര്?  


മാലിക് ബിൻ ദിനാർ 


5) ഇന്ത്യയിലെ ഒരേ ഒരു ഭരതക്ഷേത്രം ?


കൂടൽമാണിക്യം 


6) അക്കമ്മ ചെറിയാന്റെ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം ?


വെള്ളയമ്പലം 


7) 'മുസ്ലിം' എന്ന പേരിൽ മലയാളം മാസിക പ്രസിദ്ധീകരിച്ചത് ആര് ?


വക്കം അബ്ദുൾ ഖാദർ മൗലവി 


8) ഭാവയാമിരഘുരാമം എന്ന രാഗമാലിക ആരുടേതാകുന്നു ?


സ്വാതിതിരുനാൾ


9) കർണാടക സംഗീതത്തിൽ രാത്രിയിൽ ആലപിക്കുന്ന രാഗം ഏത് ?


നീലാംബരി 


10) കേരളത്തിൽ ആദ്യമായി നിരോധിച്ച പത്രം ഏത് ?


സന്ദിഷ്ടവാദി