Part I
1) സിവിൽ സർവീസ് പാസായ ആദ്യ ഇന്ത്യക്കാരൻ ?
സത്യേന്ദ്രനാഥ ടാഗോർ
2) ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ്?
കോൺവാലിസ് പ്രഭു
3) ഓൾ ഇന്ത്യ സർവീസിന്റെ പിതാവ്?
സർദാർ വല്ലഭായ് പട്ടേൽ
4) ഇന്ത്യൻ സിവിൽ സർവീസ് ആക്ട് പാസാക്കിയ വർഷം ?
1861
5) ഓൾ ഇന്ത്യ സർവീസ് ആക്ട് പാസാക്കിയ വർഷം ?
1951
6) കേരളത്തിലെ ആദ്യ ചീഫ് സെക്രട്ടറി ?
N.E.S രാഘവനാചാരി
7) സെക്രട്ടറിയേറ്റിലെ ഓഫീസ് നടപടി ക്രമങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്ന 'സെക്രട്ടറിയേറ്റ് മാനുവൽ' പുറത്തിറക്കിയ വർഷം?
1957
8) ഇന്ത്യൻ പാർലമെന്റിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പാസാക്കിയത് ഏത് ഗവൺമെൻറ് ആണ്?
മൻമോഹൻ സിങ് ഗവൺമെൻറ്
9) സംസ്ഥാനത്ത് 8നും 18നും ഇടയിലുള്ള കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകാൻ കേരളസർക്കാർ നടപ്പിലാക്കിയ പദ്ധതി ഏതാണ് ?
സ്‌പ്ലാഷ്
10) അശ്വമേധം പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
കുഷ്ഠം
Part II
1.കൊടുങ്കാറ്റിന്റെ മാറ്റൊലി എന്നതാരുടെ രചനയാണ്?
എ കെ ഗോപാലൻ
2. പൊതുജനത്തിന് സൗജന്യ വൈഫൈ ലഭ്യമാക്കിയ ആദ്യ ഗ്രാമപഞ്ചായത്ത്
ഇരവിപേരൂർ
3. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
ജാരിയ
4. ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ചെയ്‌ത് എവിടെ
ദിഗ് ബോയ്
5. 29 -മത് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച മലയാളി ആരാണ്
പി വത്സല
6. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനനയം പ്രഖ്യാപിച്ച വർഷം
1952
7. പറക്കും സിഖ് എന്നറിയപ്പെടുന്ന ഒളിമ്പ്യൻ മിൽഖാ സിംഗ് അന്തരിച്ച വർഷം
2021
8. അക്ബറുടെ കാലത്ത് മഹാഭാരത കഥ പൂർണമായി തയ്യാറാക്കിയ ചിത്രരൂപം
രാസ്നാമ
9. ജൈവവിധ്യ മേഖലകളിലെ ഹോട്ട്സ്പോട്ടുകൾ എന്ന ആശയം രൂപകൽപ്പന ചെയ് ശാസ്ത്രജ്ഞൻ
നോർമൻ മേയർ
10. വിജയനഗരസാമ്രാജ്യത്തിലെ പ്രാദേശിക ഭരണം അറിയപ്പെട്ടിരുന്നത്
അയ്യഗാർ
Part III
1.എം മുകുന്ദന് വയലാർ സാഹിത്യ അവാർഡ് നേടിക്കൊടുത്ത കൃതി?
കേശവന്റെ വിലാപങ്ങൾ
2.ദ്വിതീയാക്ഷരപ്രാസം നിശ്ശേഷം ഉപേക്ഷിച്ചുകൊണ്ട് 1895ൽ എ.ആർ. രാജരാജവർമ്മ പ്രസിദ്ധീകരിച്ച പരിഭാഷാകൃതി ഏതാണ്?
മേഘദൂതം
3.ജി ശങ്കര കുറുപ്പിന്റെ ഓടക്കുഴൽ എന്ന കൃതിക്ക് ആമുഖം എഴുതിയത് ആര്?
എസ്. ഗുപ്‌തൻ നായർ
4.സത്യം സമത്വം സ്വാതന്ത്ര്യം" എന്നത് ഒരു മലയാള പത്രത്തിന്റെ ആപ്തവാക്യമാണ്?
മാതൃഭൂമി
5.പടയണി എന്ന കലാരൂപത്തെക്കുറിച്ച് പടേനിയുടെ ജീവതാളം എന്ന പുസ്തകം എഴുതിയതാരാണ്?
കടമ്മനിട്ട വാസുദേവൻ പിള്ള
6.പുലയർ എന്ന കവിത രചിച്ചത്?
പണ്ഡിറ്റ് കറുപ്പൻ
7.ഭരത് ഗോപിക്ക് ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച സിനിമ?
കൊടിയേറ്റം
8. കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ആരംഭിച്ച വർഷം?
1969
9.നീലക്കുയിൽ എന്ന സിനിമയുടെ കഥയും തിരക്കഥയും എഴുതിയത്?
ഉറൂബ്
10.എന്റെ ഗുരുനാഥൻ' എന്ന കവിത താഴെ നൽകിയവയിൽ ഏത് സമാഹാരത്തിൽ നിന്നാണ് എടുത്തിരിക്കുന്നത്?
സാഹിത്യമഞ്ജരി
Part IV
1. UNO നിലവിൽ വന്ന വർഷം?
1945 ഒക്ടോബർ 24
2. 18-ാമത് ബ്രിക്സ് (BRICS) ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം ?
ഇന്ത്യ (ന്യൂഡൽഹി)
3. 2026 ലെ ഇന്റർനാഷണൽ ബുക്കർ സമ്മാനം നേടിയ പുസ്‌തകം ?
Taiwan Travelogue
4. 2025-2026 സീസൺ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീട ജേതാക്കൾ?
ആഴ്സണൽ എഫ്.സി
5. 2026 മെയിൽ മലയാറ്റൂർ ഫൗണ്ടേഷൻ്റെ അഞ്ചാമത് സാഹിത്യ പുരസ്കാരത്തിന് അർഹനായത്?
കെ.വി. മോഹനകുമാർ
6. ഇന്ത്യയിലെ ആദ്യ മനുഷ്യ ആന സംഘർഷ ലഘൂകരണ ഗവേഷണ കേന്ദ്രം സ്ഥാപിതമാകുന്നത്?
പലാമു ടൈഗർ റിസേർവ്
7. 2026 മെയിൽ മൂന്ന് പതിറ്റാണ്ടുകാലത്തെ സേവനത്തിനു വിരാമമിട്ട പ്രശസ്ത സെർച്ച് എൻജിൻ ?
Ask.com
8. 16-ാം മന്ത്രിസഭയിൽ വിദ്യാഭ്യാസവകുപ്പ് മന്ത്രിയായി ചുമതലയേറ്റത്?
എൻ. ഷംസുദ്ദീൻ
9. നിർമ്മിത ബുദ്ധിയുടെ (AI) സാങ്കേതികവിദ്യ പൂർണ്ണമായും പ്രയോജനപ്പെടുത്തി നിർമ്മിച്ച മലയാളത്തിലെ ആദ്യ ചലച്ചിത്രവും, ഇന്ത്യയിലെ ആദ്യത്തെ എഐ ആർട്ട്‌ഹൗസ് (AI Art-house) സിനിമ എന്ന വിശേഷണം ഉള്ളതുമായ ചലച്ചിത്രം?
വാഗ്ദത്തഭൂമി
10. ലണ്ടനിലെ റോയൽ സൊസൈറ്റിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ വനിത ആര്?
ഡോ. സൗമ്യ സ്വാമിനാഥൻ
Part V
1. ഐക്യരാഷ്ട്രസഭയുടെ ആഗോള സീറോ വേസ്റ്റ് സിറ്റി പട്ടികയിൽ കേരളത്തിൽ നിന്നും ഇടം നേടിയ നഗരസഭ?
വർക്കല
2. മുതിർന്ന പൗരന്മാർക്ക് സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും അടിയന്തര സഹായങ്ങളും ലഭ്യമാക്കുന്നതിനായി കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏതാണ്?
ജീവൻ (JEEVAN)
3. 2026 മേയിൽ ഇന്ത്യ സന്ദർശിക്കുകയും ന്യൂഡൽഹിയിൽ നടന്ന ക്വാഡ് (Quad) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്ത അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി (US Secretary of State) ആര്?
മാർക്കോ റൂബിയോ (Marco Rubio)
4. ഐ.എസ്.ആർ.ഒ (ISRO) യുടെ വീനസ് ഓർബിറ്റർ മിഷനായ 'ശുക്രയാനിൽ' (Shukrayaan) പങ്കാളിയാകാനും, ശുക്രനിലെ പ്ലാസ്മ പ്രതിപ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ വീനഷ്യൻ ന്യൂട്രൽസ് അനലൈസർ (VNA) എന്ന ഉപകരണം പരീക്ഷിക്കുവാനും തീരുമാനിച്ച രാജ്യം ഏത്?
സ്വീഡൻ
5. 79-ാമത് കാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള 'പാം ദോർ' (Palme d'Or) പുരസ്കാരം നേടിയ 'ഫ്യോഡ്' (Fjord) എന്ന ചിത്രത്തിന്റെ സംവിധായകൻ ആര്?
ക്രിസ്റ്റിയാൻ മുൺജു
6. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന ശിലയായി കണക്കാക്കപ്പെടുന്ന ആദം സ്മിത്തിന്റെ പുസ്തകം ഏത് ?
ദി വെൽത്ത് ഓഫ് നേഷൻസ് (The Wealth of Nations)
7. സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?
ആദം സ്മിത്ത്
8. 2030-ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായി, മനുഷ്യശരീരത്തിൽ ദീർഘകാല ബഹിരാകാശ യാത്രയുണ്ടാക്കുന്ന മാറ്റങ്ങൾ പഠിക്കാൻ ചൈന വിക്ഷേപിച്ച 'ഒരു വർഷം നീളുന്ന' ബഹിരാകാശ ദൗത്യം ഏതാണ്?
ഷെൻഷോ 23 (Shenzhou 23)
9. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ "ലേജിം" ഏത് സംസ്ഥാനത്തെ പരമ്പരാഗത നാടോടി നൃത്തമാണ്?
മഹാരാഷ്ട്ര
10. ഇന്ത്യൻ തപാൽ വകുപ്പ് പപ്പറ്റ്സ് ഓഫ് ഇന്ത്യ എന്ന പേരിൽ പുറത്തിറക്കിയ സ്‌മാരക സ്റ്റാമ്പ് പരമ്പരയിൽ കേരളത്തിൽ നിന്നും ഇടംപിടിച്ച കലാരൂപം?
പാവക്കഥകളി
Part VI
1. ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുള്ള രാജ്യം ഏത്?
*ഇന്ത്യ*
2. ഭരണഘടന നിർമ്മിക്കാൻ ഒരു ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കണമെന്ന ആശയം മുന്നോട്ടുവെച്ച ഇന്ത്യക്കാരൻ
*എം എൻ റോയി*
3. ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കണമെന്ന ആശയം മുന്നോട്ടുവെച്ച രാഷ്ട്രീയ പാർട്ടി
*സ്വരാജ് പാർട്ടി*
4. ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമായ ദിവസം
*1946 ഡിസംബർ 6*
5. മൗലിക കർത്തവ്യങ്ങൾ (Fundamental Duties) ഭരണഘടനയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ച കമ്മിറ്റി ഏതാണ്?
*സ്വരൺ സിംഗ് കമ്മിറ്റി*.
6. ഇന്ത്യൻ ഭരണഘടനയുടെ ഔദ്യോഗിക കാലിഗ്രാഫർ
*പ്രേംബിഹാരി നരേൻ റൈസാദ*
7. മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടന ഭേദഗതി?
*42 മത് ഭേദഗതി*
8. ഭരണഘടന ദിനമായി ആചരിക്കുന്നത് എന്ന്?
*നവംബർ 26*
9. ഭരണഘടന നിർമ്മാണ സഭയിലെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ ഡിപി ജയ്താന്റെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗം?
*ടി ടി കൃഷ്ണമാചാരി*
10. ഇന്ത്യൻ ഭരണഘടനയിൽ മൗലിക കടമകൾ എന്ന ആശയം കടം എടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?
*USSR*
Part VII
1.ഉജ്ജലശബ്ദാഢ്യൻ, ഉലേഖ ഗായകൻ എന്നറിയപ്പെടുന്നത് ?
ഉള്ളൂർ എസ് പരമേശ്വരയ്യർ
2.മോണാലിസ എന്ന ചിത്രം വരച്ചത്?
ലിയനാർഡോ ഡാവിഞ്ചി
3.“പുസ്തകങ്ങളിൽ എന്തൊക്കെയുണ്ട് പുസ്തകങ്ങളിൽ വിസ്മയമുണ്ട് പുസ്തകങ്ങളിൽ ആനന്ദമുണ്ട്
പുസ്തകങ്ങളിൽ വിജ്ഞാനം ഉണ്ട്…..”
പുസ്തകങ്ങൾ എന്ന കവിതയിലെ വരികളാണ് ഇത്,
പുസ്തകങ്ങൾ എന്ന കൃതി രചിച്ചതാര്?
എൻ വി കൃഷ്ണവാരിയർ
4.ആരാച്ചാർ എന്ന നോവലിന്റെ രചയിതാവ്?
കെ ആർ മീര
5.അതിക്രമങ്ങൾക്കിരയാവുന്ന സ്ത്രീകൾക്ക് സഹായം നൽകുന്ന കുടുംബശ്രീയുടെ പദ്ധതി?
സ്നേഹിത
6.“കുട്ടികൾ നിലവിളിക്കുകയാണ് ഞാനത് കേൾക്കുന്നുണ്ട് അവരെന്തെങ്കിലും കഴിച്ചിട്ട് ദിവസങ്ങളായി അവരുടെ അച്ഛനമ്മമാർ മരിച്ചിരിക്കുന്നു കൊന്നതാണ്..”
ഗാസയിലെ കുട്ടികൾ എന്ന കഥയിൽ നിന്നുള്ള വരികൾ,
ഗാസയിലെ കുട്ടികൾ എന്ന കഥ എഴുതിയത്?
ടി പത്മനാഭൻ
7.എം ടി വാസുദേവൻ നായർക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച നോവൽ?
നാലുകെട്ട്
8.കേരള മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി കാട്ടു കാശിതുമ്പക്ക് നൽകിയ പേര്?
ഇംപേഷ്യൻസ് അച്യുതാനന്ദിനി
9.അപ്പുകിളി കഥാപാത്രമായ
ഒ വി വിജയന്റെ നോവൽ?
ഖസാഖിന്റെ ഇതിഹാസം
10.‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന കൃതി എഴുതി, 2019- ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു ആർക്ക്?
അക്കിത്തം
Part VIII
1) ഇന്ത്യയിൽ എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനായി അവതരിപ്പിക്കപ്പെട്ട 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന് ആശയത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ നിയോഗിച്ച ഉന്നതതല സമിതിയുടെ അധ്യക്ഷൻ ?
*രാംനാഥ് കോവിന്ദ്*
2) കേരള സംസ്ഥാന ആസൂത്രണ ബോർഡിൻറെ അധ്യക്ഷൻ ആരാണ് ?
*മുഖ്യമന്ത്രി*
3) 'കോമൺസെൻസ്' എന്ന ലഘുലേഖ ഏത് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടതാണ് ?
*അമേരിക്കൻ സ്വാതന്ത്ര്യസമരം*
4) ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ വാക്കുകൾ ചേർത്ത ഭരണഘടന ഭേദഗതി ഏത് ?
*42 -ാം ഭേദഗതി*
5) കൃഷിയിടങ്ങളെ സൂചിപ്പിക്കാൻ ഭൂപടത്തിൽ ഉപയോഗിക്കുന്ന നിറം ഏത് ?
*മഞ്ഞ*
6) സ്വർണ്ണത്തിലും വെള്ളിയിലും ആഭരണങ്ങൾ ധരിക്കുന്നതിനുള്ള 'അടിയറപ്പണം' എന്ന സമ്പ്രദായം അവസാനിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
*റാണി ഗൗരി പാർവ്വതി ഭായ്*
7) നവോത്ഥാനകാലത്തെ സാഹിത്യ രചനയായ 'ഉട്ടോപ്യ' രചിച്ചതാര് ?
*തോമസ് മൂർ*
8) 2025 റാംസർ പട്ടികയിൽ ഇടം നേടിയ സിലിസർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
*രാജസ്ഥാൻ*
9) കേരളത്തിൽ ആദ്യമായി ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയത് എവിടെയാണ് ?
*തെന്മല*
10) വാർത്താവിനിമയം ഉൾപ്പെടുന്ന സാമ്പത്തിക മേഖല ഏത് ?
*തൃതീയ മേഖല*
Part IX
1. ലിബറേറ്റർ ഓഫ് ഇന്ത്യൻ പ്രസ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ?
*ചാൾസ് മെറ്റ്കാഫ്*
2. ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ?
*ഡൽഹൗസി പ്രഭു*
3. ഗവർണർ ജനറൽ എന്ന പദവി വഹിച്ച ഏക ഇന്ത്യക്കാരൻ?
*സി രാജഗോപാലാചാരി*
4. രാജാറാം മോഹൻ റോയ്ക്ക് രാജ എന്ന ബഹുമതി നൽകിയ മുഗൾ രാജാവ്?
*അക്ബർ ഷാ II*
5. ഇന്ത്യയിലെ സാമൂഹ്യ വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
*ജ്യോതിറാം ഫുലെ*
6. ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയ സാമൂഹിക പരിഷ്കർത്താവ്?
*ദയാനന്ദ സരസ്വതി*
7. ഇന്ത്യൻ ഭാഷയിൽ അച്ചടിക്കപ്പെട്ട ആദ്യ പത്രം
*സമാചാർ ദർപ്പൺ*
8. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്നും രാജിവെച്ച മലയാളി?
*സി ശങ്കരൻ നായർ*
9. ഇന്ത്യയിൽ ആദ്യത്തെ ക്രമീകൃത സെൻസസ് ആരംഭിച്ച വൈസ്രോയി?
*റിപ്പൺ പ്രഭു*
10. വെർണാക്യുലർ പ്രസ്സ് ആക്ട് നിലവിൽ വന്നത്?
*1878*
Part X
1.എഴുത്തച്ഛന്റെ ജീവിതകഥയെ ആസ്പദമാക്കി സി. രാധാകൃഷ്ണൻ എഴുതിയ നോവൽ ഏത്?
തീക്കടൽ കടഞ്ഞ് തിരുമധുരം
2. മലയാളത്തിലെ ആദ്യ കുറ്റാന്വേഷണ നോവൽ ഏത്?
ഭാസ്കരമേനോൻ
3.ഭാസ്കരമേനോൻ എന്ന കുറ്റാന്വേഷണ നോവൽ രചിച്ചത് ആര്?
അപ്പൻ തമ്പുരാൻ
4. എം ടി വാസുദേവൻ നായരുടെ വയലാർ അവാർഡ് ലഭിച്ച കൃതി ഏത്?
രണ്ടാമൂഴം
5. സി വി രാമൻപിള്ളയുടെ മാനസപുത്രി എന്നറിയപ്പെടുന്ന കഥാപാത്രം?
സുഭദ്ര
6. ‘സുഭദ്ര’ കഥാപാത്രമായ സി വി രാമൻപിള്ളയുടെ കൃതി ഏതാണ്?
മാർത്താണ്ഡവർമ്മ
7. എസ് കെ പൊറ്റക്കാടിന്റെ ജ്ഞാനപീഠം ലഭിച്ച നോവൽ ഏതാണ്?
ഒരു ദേശത്തിന്റെ കഥ
8.കുമാരനാശാനെ വിപ്ലവത്തിന്റെ ‘ശുക്ര നക്ഷത്രം’ എന്ന് വിശേഷിപ്പിച്ചത് ആരാണ്?
ജോസഫ് മുണ്ടശ്ശേരി
9. ‘കേരള തുളസീദാസ്’ എന്നറിയാപ്പെടുന്നത് ആരാണ്?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
10. ‘ആധുനിക മലയാള ഗദ്യത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ആര്?
കേരളവർമ്മ വലിയകോയിത്തമ്പുരാൻ
No comments:
Post a Comment