1) ഓണം കേരളത്തിൻറെ ദേശീയ ഉത്സവം ആക്കിയ വർഷം ?
1961
2) മഹാബലിയുടെ യഥാർത്ഥ പേര് ?
ഇന്ദ്രസേനൻ
3) മഹാബലിയുടെ പിതാവിൻറെ പേര് ?
വിരോചനൻ
4) ഓണപ്പാട്ടുകാർ എന്ന കവിത എഴുതിയതാര് ?
വൈലോപ്പിള്ളി
5) ഓണപ്പാട്ടുകളുടെ തമ്പുരാൻ എന്നറിയപ്പെടുന്നതാര് ?
മച്ചാട്ടിളയത്
6) 'ഓണം പോലെ ഐശ്വര്യമുള്ള നാട്' എന്ന് വിശേഷിപ്പിക്കുന്ന നാടേത്?
ഓണാട്ടുകര
7) തമിഴകത്ത് ഓണം ആഘോഷിച്ചതായി പറയുന്ന സംഘകാല കൃതി ഏതാണ്?
മധുരൈ കാഞ്ചി
8) അത്തം മുതൽ ഉത്രാടം വരെയുള്ള പൂക്കളങ്ങളിൽ ഒരു ദിവസം ചതുരത്തിലാണ് പൂക്കളമിടുന്നത്. ഏതു നാളിലാണിത് ?
മൂലം നാൾ
9) ഏത് സ്ഥലമാണ് അത്തച്ചമയത്തിന് പ്രസിദ്ധമായത് ?
തൃപ്പൂണിത്തറ
10) ഓണക്കാലത്ത് നടക്കുന്ന പ്രസിദ്ധമായ വള്ളംകളി ?
ആറന്മുള ഉത്രട്ടാതി വള്ളംകളി