1) ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ?
മാലിക് ആസിഡ്
2) രാസവസ്തുക്കളുടെ രാജാവ് എന്ന് പേരിൽ അറിയപ്പെടുന്നത് ?
സൾഫ്യൂരിക് ആസിഡ്
3) നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം ?
രക്തസമ്മർദ്ദം
4) പാപ് സ്‌മിയർ പരിശോധന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
അർബുദം
5) ഇൻസുലിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം ?
പ്രമേഹം
6) രാജകീയ രോഗം എന്ന പേരിൽ അറിയപ്പെടുന്നത് ?
ഹീമോഫീലിയ
7) ബ്ലൂ വിട്രിയോൾ എന്ന സംയുക്തത്തിന്റെ രാസനാമം ?
കോപ്പർ സൾഫേറ്റ്
8) എന്തിൻറെ രാസനാമമാണ് കാൽസ്യം കാർബണേറ്റ് ?
ചുണ്ണാമ്പ് കല്ല്
9) രണ്ടു വസ്തുക്കൾ തമ്മിലുള്ള ദൂരം പകുതിയാക്കിയാൽ അവ തമ്മിലുള്ള ഗുരുത്വാകർഷണബലം എത്ര മടങ്ങാകും ?
4 മടങ്ങ്
10) ഹൈഡ്രോളിക് ലിഫ്റ്റ് പ്രവർത്തിക്കുന്നതിന്റെ അടിസ്ഥാന നിയമം ?
പാസ്കൽ നിയമം