Part I
1) വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ ഓഫീസിലെ AI പിന്തുണയുള്ള വിർച്വൽ റിസപ്ഷനിസ്റ് ?
കെല്ലി
2) അടുത്തിടെ ബഹിരാകാശ വ്യവസായ നയം അംഗീകരിച്ച സംസ്ഥാനം?
തമിഴ്നാട്
3) NASA യും ISRO യും ചേർന്നുള്ള ആദ്യത്തെ സംയുക്ത ഉപഗ്രഹം ദൗത്യം ?
NISAR
4) എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിത ?
സഫ്രീന ലത്തീഫ്
5) അടുത്തിടെ കർണാടകയിൽ കണ്ടെത്തിയ പുതിയ ബ്ലഡ് ഗ്രൂപ്പ് ?
CRIB
6) 2025 ഓഗസ്റ്റ് പ്രകാരം RBI യുടെ റിപ്പോ നിരക്ക് ?
5.5%
7) പ്രഥമ കേരള ഏവിയേഷൻ ഉച്ചകോടിയുടെ വേദി ?
കൊച്ചി
8) തപോമിയയുടെ അച്ഛൻ എന്ന കൃതിയുടെ രചയിതാവ്?
ഇ. സന്തോഷ് കുമാർ
9) ആദിവാസി ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനായി വികസിപ്പിച്ച പുതിയ ബ്രാൻഡ്?
അതിരപ്പിള്ളി
10) 2025 ൽ മാറ്റി ഡോഗൻ പുരസ്കാരത്തിന് അർഹയായ ആദ്യ ഇന്ത്യക്കാരി ?
കെ ജി സന്ധ്യ
Part II
1. ശ്രീ നാരായണ ധർമ്മ പരിപാലന (SNDP) യോഗത്തിന്റെ' ആദ്യ സെക്രട്ടറി ആര്?
*കുമാരനാശാൻ*
2. സാധുജന പരിപാലന സംഘം സ്ഥാപിച്ച വർഷം?
*1907*
3. കേരളത്തിലെ ആദ്യത്തെ അവർണ വിദ്യാലയം ആരംഭിച്ച നവോത്ഥാന നായകൻ?
*അയ്യൻകാളി*
4. "മിശ്രഭോജനം" നടത്തിയത് ആരുടെ നേതൃത്വത്തിൽ?
*സഹോദരൻ അയ്യപ്പൻ*
5. "ആത്മോപദേശ ശതകം' രചിച്ചത് ആര്?
*ശ്രീനാരായണ ഗുരു*
6. അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം?
*1888*
7. "കേരളത്തിലെ മാർട്ടിൻ ലൂഥർ" എന്നറിയപ്പെടുന്നത് ആര്?
*വി.ടി ഭട്ടതിരിപ്പാട്*
8. ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്?
*കെ.കേളപ്പൻ*
9. "ആത്മവിദ്യാ സംഘം" സ്ഥാപിച്ചത് ആര്?
*വാഗ്ഭടാനന്ദൻ*
10. മലയാളി മെമ്മോറിയൽ സമർപ്പിച്ച വർഷം?
*1891*
Part III
1. ലോക കൊതുക് ദിനം?
*ഓഗസ്റ്റ് 20*
2. ഡെങ്കിപ്പനി, ചിക്കൻഗുനിയ, സിക്ക, മഞ്ഞപ്പനി എന്നിവ പരത്തുന്നത് പ്രധാനമായും ഏത് ഇനത്തിൽപ്പെട്ട കൊതുകുകളാണ് ?
*ഈഡിസ് ഈജിപ്തി* (Aedes aegypti)
3 . മലേറിയ (മലമ്പനി) പരത്തുന്നത് ഏത് കൊതുകുകളാണ്?
*പെൺ അനോഫിലിസ് കൊതുകുകൾ*
(മന്തുരോഗം, ജപ്പാൻ ജ്വരം (Japanese Encephalitis), വെസ്റ്റ് നൈൽ പനി എന്നിവ ക്യൂലക്സ് കൊതുകുകൾ വഴിയാണ് പകരുന്നത്)
4.വെച്ചൂർ പശുവിന് ശേഷം അടുത്തിടെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ICAR-NBAGR) ദേശീയ അംഗീകാരം ലഭിച്ച കേരളത്തിലെ തദ്ദേശീയ പശു വർഗ്ഗം ഏത്?
*പെരിയാർ പശു* (Periyar Cattle)
5.മലയാള സിനിമയ്ക്ക് ആദ്യമായി മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്കാരമായ പ്രസിഡന്റ്സ് ഗോൾഡ് മെഡൽ' നേടിക്കൊടുത്ത 'ചെമ്മീൻ' സിനിമയുടെ സംവിധായകൻ?
*രാമു കാര്യാട്ട്*
6.ദണ്ഡിയാത്രയിൽ പങ്കെടുത്ത മലയാളികളുടെ ചരിത്രം പ്രതിപാദിക്കുന്ന അടുത്തിടെ പ്രസിദ്ധീകരിച്ച 'ദണ്ഡിയാത്രയിലെ മലയാളി സത്യാഗ്രഹികൾ' എന്ന പുസ്തകത്തിന്റെ രചയിതാവ്?
*ടോം മേലുകാവ്*
7.കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷയും ആശയവിനിമയ സൗകര്യവും നൽകുന്നതിനായി അമൃത വിശ്വ വിദ്യാപീഠവും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയവും (MeitY) സംയുക്തമായായി വികസിപ്പിച്ച
സാങ്കേതികവിദ്യ?
*ഓഷ്യൻനെറ്റ്*
8.കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ അടുത്തിടെ പ്രഖ്യാപിച്ച ഓർമ്മക്കുറിപ്പിന്റെ (Memoir) പേരെന്ത്?
*ബിലോംഗിംഗ്: എ ജേർണി ഓഫ് ലവ്* (Belonging: A Journey of Love)
9.വ്യാജ സന്ദേശങ്ങൾ, വെബ് ലിങ്കുകൾ, ഫോൺ കോളുകൾ എന്നിവയുടെ ആധികാരികത പരിശോധിക്കുന്നതിനായി കേരള പോലീസ് അടുത്തിടെ പുറത്തിറക്കിയ സൈബർ സുരക്ഷാ സംവിധാനത്തിന്റെ പേരെന്ത്?
*സൈബർവാൾ* (CyberWall)
10. കേരളത്തിൽ പശ്ചിമഘട്ട മേഖലകളിലടക്കം ഭൂമിക്കടിയിലെ മണ്ണ് ഒലിച്ചുപോയി വലിയ തുരങ്കങ്ങളും കുഴികളും (Subsurface Cavities) രൂപപ്പെടുന്നതിലേക്ക് നയിക്കുന്ന 'ടണൽ എറോഷൻ' (Tunnel Erosion) എന്നുകൂടി അറിയപ്പെടുന്ന പ്രതിഭാസം ഏത് ?
*സോയിൽ പൈപ്പിംഗ്* (Soil Piping)