1) രാഷ്ട്രത്തിൻറെ നിർദ്ദേശക തത്വങ്ങൾ ഏത് രാജ്യത്തിൻറെ ഭരണഘടനയുടെ സ്വാധീനത്തിൽ നിന്നും രൂപം കൊണ്ടതാണ് ?
അയർലൻറ്
2) ഇന്ത്യൻ ഭരണഘടനയിൽ റിട്ടുകൾ എന്ന ആശയം ഏതു രാജ്യത്തിൽ നിന്നുമാണ് കടമെടുത്തിരിക്കുന്നത് ?
ബ്രിട്ടൺ
3) ഇന്ത്യൻ ഭരണഘടനയിലെ മൗലിക കടമകൾ ഏത് രാജ്യത്തെ ഭരണഘടനയിൽ നിന്നും എടുത്തതാണ് ?
സോവിയറ്റ് യൂണിയൻ
4) റിട്ടുകൾ പുറപ്പെടുവിക്കുന്നതിന് ഹൈക്കോടതികൾക്ക് അധികാരം നൽകുന്ന ഭരണഘടന അനുച്ഛേദം ?
226
5) രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ തർക്കങ്ങളും തീരുമാനിക്കുന്നത് ആരാണ് ?
സുപ്രീം കോടതി
6) പഞ്ചായത്തുകൾക്ക് ഭരണഘടനപദവി ശുപാർശ ചെയ്ത കമ്മിറ്റി ?
സിംഗി കമ്മിറ്റി
7) 6 മുതൽ 14 വയസ്സു വരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശമായത് ഏത് ഭരണഘടന ഭേദഗതിയിലൂടെയാണ് ?
86-ാമത് ഭേദഗതി, 2002
8) ജിഎസ്ടി കൗൺസിലിന്റെ അധ്യക്ഷൻ ?
കേന്ദ്ര ധനമന്ത്രി
9) ഇന്ത്യൻ ഭരണഘടനയിൽ യൂണിയനും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാര വിഭജനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂൾ ?
7-ാ മത്തെ ഷെഡ്യൂൾ
10) അമേരിക്കൻ പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്നത് എത്ര വർഷത്തേക്കാണ് ?
4 വർഷം