1) ഗബ്രിയേൽ ഗാർസിയ മാർക്കോസിന്റെ മരണാനന്തരം പ്രസിദ്ധീകരിച്ച നോവൽ ?
അൺടിൽ ഓഗസ്റ്റ്
2) "നന്മകൾ കേട്ടത് കണ്ടത് ചൊല്ലാൻ നാക്കിനു കഴിയട്ടെ
തിന്മകൾ കണ്ടാൽ കൊത്തി കീറാൻ കൊക്കിന് കഴിയട്ടെ" ഈ വരികൾ രചിച്ച കവിയാര് ?
അയ്യപ്പപ്പണിക്കർ
3) തൂവയൽ പന്തിക്കൂട്ടായ്മ ആരംഭിച്ചതാര്?
വൈകുണ്ഠ സ്വാമികൾ
4) 'തീ പോലുള്ള വാക്കുകൾ കത്തിപ്പോകാത്തത് ഭാഗ്യം' എന്ന് വിവേകാനന്ദൻ അഭിപ്രായപ്പെട്ട ചട്ടമ്പിസ്വാമികളുടെ കൃതി?
വേദാധികാര നിരൂപണം
5) സുകുമാർ അഴീക്കോടിൻറെ തത്വമസി എന്ന കൃതിയിൽ പരാമർശിക്കുന്ന നവോത്ഥാന നായകൻ?
വാഗ്ഭടാനന്ദൻ
6) വാഗ്ഭടാനന്ദൻ ആത്മവിദ്യാസംഘം ആരംഭിച്ച വർഷം?
1917
7) ആത്മവിദ്യാ സംഘത്തിൻറെ മുഖപത്രം?
അഭിനവ കേരളം
8) ഇന്ത്യയിലെ ആദ്യത്തെ ക്രിസ്തീയ സന്യാസി സഭ?
സി.എം.ഐ
9) ശ്രീനാരായണഗുരുവിന് തൈക്കാട് അയ്യയെ പരിചയപ്പെടുത്തി കൊടുത്ത നവോത്ഥാന നായകൻ ?
ചട്ടമ്പിസ്വാമി
10) ശ്രീനാരായണഗുരു കോഴിക്കോട് സ്ഥാപിച്ച ശ്രീകണ്ഠേശ്വര ക്ഷേത്രത്തിന് തറക്കല്ലിട്ടതാര് ?
ആനി ബസന്റ്