1) ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ ഗാന്ധിജി 1916 ൽ ഇന്ത്യയിൽ ആദ്യമായി പങ്കെടുത്ത പൊതുപരിപാടി ഒരു സർവകലാശാലയുടെ ഉദ്ഘാടന പരിപാടിയാണ്. ഏതാണ് ആ സർവകലാശാല?
ബനാറസ് ഹിന്ദു സർവകലാശാല
2) മെസപ്പെട്ടോമിയൻ ജനതയുടെ നിർമ്മാണ വൈഭവത്തിന് തെളിവായ ആരാധനാലയങ്ങൾ അറിയപ്പെടുന്ന പേരെന്ത്?
സിഗുറാത്തുകൾ
3) ഹാരപ്പൻ ജനതയ്ക്ക് ചെമ്പ് ലഭിച്ചിരുന്ന സ്ഥലം ?
ഖേത്രി
4) വിഷ്ണു കൃഷ്ണ ചിപ്ലുങ്കർ നിബന്തമാല എന്ന കൃതി ഏത് ഭാഷയിലാണ് രചിച്ചത് ?
മറാത്തി
5) വെല്ലൂർ കലാപം നടന്നതെന്ന് ?
1806
6) ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല സ്ഥാപിച്ചതാര് ?
ഡി കെ കാർവെ
7) "ബുദ്ധി സ്ഥിരതയുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും ഈ ആശയം സാങ്കല്പികമാണെന്ന് തോന്നാം. എന്നാൽ ഈ ആശയത്തിന് മാത്രമേ ആത്മാവിന്റെ വിശപ്പടക്കാൻ കഴിയൂ". ഇത് ആരുടെ വാക്കുകളാണ്?
സുഭാഷ് ചന്ദ്ര ബോസ്
8) നിസ്സഹകരണ പ്രസ്ഥാനത്തെ ഹിമാലയൻ മണ്ടത്തരം എന്ന് വിശേഷിപ്പിച്ചതാര്?
മഹാത്മാഗാന്ധി
9) അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശിയർ ആര് ?
പോർച്ചുഗീസുകാർ
10) "ഇന്ത്യയുടെ ഭാവി നിർണയിക്കുന്നത് ക്ലാസ് മുറികളിലാണ്" എന്ന് അഭിപ്രായപ്പെട്ട കമ്മീഷൻ ?
കോത്താരി കമ്മീഷൻ