1) മിത്രമേള എന്ന സംഘടന സ്ഥാപിച്ച വ്യക്തി?
വി ഡി സവർക്കർ
2) അമൃത ബസാർ പത്രികയുടെ സ്ഥാപകൻ ആര്?
ശിശിർ കുമാർ ഘോഷ്
3) നെഹറുവിനെ ഋതുരാജൻ എന്ന് വിശേഷിപ്പിച്ച വ്യക്തി?
രബീന്ദ്രനാഥ ടാഗോർ
4) ഡിവൈൻ കോമഡിയുടെ മാതൃകയിൽ 'ജാവേദ് നാമ' എന്ന കാവ്യം എഴുതിയതാര്?
മുഹമ്മദ് ഇക്ബാൽ
5) സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി?
മൗലാനാ അബുൾ കലാം ആസാദ്
6) 'എ ബഞ്ച് ഓഫ് ഓൾഡ് ലെറ്റേഴ്സ്' എഴുതിയതാര്?
നെഹ്റു
7) അംബേദ്കർ ആരംഭിച്ച പത്രം?
മൂകനായക്
8) ഇന്ത്യയിൽ നിന്ന് രക്ഷപ്പെടാനായി സുഭാഷ് ചന്ദ്രബോസ് സ്വീകരിച്ച രഹസ്യ നാമങ്ങൾ?
സിയാവുദ്ദീൻ, ഒർലാൻ്റോ മോസോട്ട
9) ക്വിറ്റ് ഇന്ത്യാ സമരകാലത്ത്, സ്വാതന്ത്ര്യസമര നേതാക്കളെ പൊതുജനങ്ങളുമായി ബന്ധിപ്പിക്കുന്നതിനായി സീക്രട്ട് കോൺഗ്രസ് റേഡിയോ സ്ഥാപിച്ചതാര്?
ഉഷാ മേത്ത
10) ഭാരതകോകിലം എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തി?
സരോജിനി നായിഡു