1) 'ആര്യഭട്ട മുതൽ ഗഗൻയാൻ വരെ : പുരാതന വിജ്ഞാനം മുതൽ നൂതന സാധ്യതകളിലൂടെ' എന്ന പ്രമേയം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ദേശീയ ബഹിരാകാശ ദിനവുമായി
2) ദേശീയ ബഹിരാകാശ ദിനം എന്ന്?
ഓഗസ്റ്റ് 23
3) 2025 ഏഷ്യ കപ്പ് ഹോക്കിയുടെ ഭാഗ്യചിഹ്നമായ ചന്ദ് ഏത് ജീവിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കടുവ
4) തലച്ചോർ തീനി എന്നറിയപ്പെടുന്ന അമീബ?
നൈഗ്ലേറിയ ഫൗളരി
5) ക്ലോണിങ്ങിലൂടെ ആദ്യം ഉണ്ടായ ജീവി ?
വാൽമാക്രി
6) ക്ലോണിങ്ങിലൂടെ ആദ്യം ഉണ്ടായ സസ്തനി?
ഡോളി എന്ന ചെമ്മരിയാട്
7) ഓപ്പറേഷൻ ശക്തി എന്ന് അറിയപ്പെടുന്ന ആണവ പരീക്ഷണം?
പൊഖ്റാൻ 2
8) അപൂർവമായി കാണപ്പെടുന്ന ജീവികളെ റെഡ് ഡാറ്റ ബുക്കിന്റെ ഏതു നിറമുള്ള പേജിലാണ് സൂചിപ്പിക്കുന്നത്?
വെള്ള
9) ചിപ്കോ മൂവ്‌മെന്റ് ആരംഭിച്ച വർഷം?
1973
10) ഇന്ത്യൻ റിമോട്ട് സെൻസിംഗ് ദിനം?
ഓഗസ്റ്റ് 12