1) ക്വിറ്റ് ഇന്ത്യ സമരകാലത്ത് ബ്രിട്ടീഷുകാരുടെ ദുർഭരണത്തിനെതിരെ 'ആസാദ് ദസ്ത' എന്ന സംഘടന രൂപീകരിച്ച വ്യക്തി?
ജയപ്രകാശ് നാരായൺ
2) ചിറ്റഗോങ് ആയുധശാല ആക്രമണം ആസൂത്രണം ചെയ്ത വ്യക്തി?
സൂര്യസെൻ
3) ബോംബെയിൽ റോയൽ ഇന്ത്യൻ നേവി ബ്രിട്ടീഷുകാർക്കെതിരെ കലാപം നടത്തിയതെന്ന്?
1946 ഫെബ്രുവരി 18
4) ബ്രിട്ടീഷ് പാർലമെൻറ് ഇന്ത്യയ്ക്ക് വേണ്ടി പാസാക്കിയ അവസാനത്തെ ആക്ട്?
ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്
5) വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃക എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്?
ആൽബർട്ട് ഐൻസ്റ്റീൻ
6) ദാദാഭായ് നവറോജി ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ സ്ഥാപിച്ച വർഷം?
1866
7) ടാഗോറിന്റെ ആത്മകഥ?
ജീവൻ സ്മൃതി
8) 1913 ൽ ടാഗോറിന് നോബൽ സമ്മാനം നേടിക്കൊടുത്ത ഗീതാഞ്ജലി എന്ന കൃതിയുടെ ആമുഖം എഴുതിയതാര്?
W.B. യീറ്റ്സ്
9) സരോജിനി നായിഡുവിന്റെ ജന്മഗൃഹം അറിയപ്പെടുന്നത് ?
ഗോൾഡൻ ത്രെഷോൾഡ്
10) ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വ്യക്തി?
മാഡം ഭിക്കാജി കാമ